KeralaLatest News

പേര് വലിച്ചിഴക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാന്‍; ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പി.ജെ കുര്യന്‍

തിരുവനന്തപുരം: പത്തനംതിട്ട മണ്ഡലത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും രാജ്യസഭ മുന്‍ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. താന്‍ മത്സരിക്കാനില്ലെന്ന കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനേയും അറിയിച്ചിട്ടുണ്ടെന്ന് പിജെ കുര്യന്‍ പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തില്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ക്കുള്ളില്‍ പി.ജെ.കുര്യന്റെ പേരും ഉയര്‍ന്നതോടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ആര് മത്സരിക്കണം എന്ന തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തിലും ഇതേ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button