മുംബൈ : ലെെംഗീക ബന്ധം വിസമ്മതിച്ചതിന് കൊലപ്പെടുത്തി ബാഗിലാക്കി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രാജസ്ഥാന് സ്വദേശിനിയും മോഡലുമായ ഇരുപത് വയസ്സുകാരി മാനസി ദീക്ഷിതാണ് കൊല്ലപ്പെട്ടിരുന്നത്. സംഭവത്തില്‍ പത്തൊന്‍പത് വയസ്സുള്ള ഫോട്ടോഗ്രാഫര്‍ സയ്യിദ് മുസ്സമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈംഗികബന്ധത്തിന് വിസമ്മതം പ്രകടിപ്പിച്ചതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഇയാള്‍ക്കെതിരെ പോലീസ് കുറ്റംപത്രം സമര്‍പ്പിച്ചിരിക്കുന്നത് .
ഫോട്ടോഷൂട്ടിനെന്ന വ്യാജേനയാണ് ഞാന്‍ മാനസിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് ലെെംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചു.തയ്യാറാകാഞ്ഞതിനാല്‍ തടി കൊണ്ടുള്ള സ്റ്റൂള് ഉപയോഗിച്ച് ഞാനവളുടെ തലയ്ക്കടിച്ചു. – സയ്യിദ് പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. ബോധരഹിതയായി തറയില്‍ വീണ മാനസിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് ചാര്‍ജ്ജ് ഷീറ്റില്‍ വ്യക്തമാക്കുന്നു. സ്വകാര്യഭാഗങ്ങളില്‍ മുറിവുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായും ചാര്‍ജ്ജ് ഷീറ്റിലുണ്ട്.
പിന്നീട് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബാഗിലാക്കി ടാക്സിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കാര്‍ ഡ്രൈവര്‍ ഇയാളെ ഇറക്കിയ സ്ഥലത്ത് തന്നെ കാത്തുനിന്നു. മലാഡിനടുത്ത് റോഡരികില്‍ സ്യൂട്ട് കേസ് ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ കയറി ഇയാള്‍ തിരികെ പോകുന്നത് കണ്ട ടാക്സി ഡ്രൈവറാണ് പൊലീസിനെ വിളിച്ച് സംഭവിച്ച കാര്യങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍.
Post Your Comments