Latest NewsIndia

ഭാര്യയെ കൊന്ന് സംസ്‌കാരം നടത്താന്‍ അവധി വേണമെന്ന് ബാങ്ക് മാനേജര്‍

അവധിയില്ലാത്ത ജോലി കാരണം മാനസികസമ്മര്‍ദ്ദം സഹിക്കാനാകാതെ ആത്മഹത്യ ചെയ്തവരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ അവധി ലഭിക്കാത്ത വിഷമത്തില്‍ ഭാര്യയെ കൊല്ലാന്‍ അവധി ആവശ്യപ്പെട്ടാലോ..

തെക്കന്‍ ബീഹാറിലെ ബക്‌സറിലാണ് ഇത്തരത്തിലൊരു സംഭവം. ഇവിടെ ഒരു ഗ്രാമീണ ബാങ്കില്‍ ആകെയുള്ളത് മുന്ന പ്രസാദ് എന്ന ബാങ്ക് മാനേജര്‍ മാത്രമായിരുന്നു. ഭാര്യ വൃക്കരോഗിയായതോടെ അവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് മുന്ന പ്രസാദ് പലതവണ അവധിക്ക് അപേക്ഷിച്ചു. അവധി നല്‍കിയില്ലെന്ന് മാത്രമല്ല ഭാര്യ മരിച്ചുപോയാല്‍ സംസ്‌കാരത്തിന് രണ്ട് ദിവസം അവധി നല്‍കാമെന്ന് മുകളിലുള്ള ഉദ്യോഗസ്ഥപരിഹസിച്ചതായും മുന്ന പ്രസാദ് പറയുന്നു.

ഇതേത്തുടര്‍ന്ന് നിരാശ ബാധിച്ച മുന്ന പ്രസാദ് തന്റെ ഭാര്യയെ കൊലപ്പെടുത്താനും സംസ്‌കാരം നടത്താനുമായി രണ്ട് ദിവസത്തെ അവധി ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ക്ക് കത്തയച്ചു. കത്തയക്കുക മാത്രമല്ല ഇതിന്റെ കോപ്പിയെടുത്ത് രാഷ്ട്രപതിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശകമ്മീഷനും കത്തയച്ചു.

സംഭവം വിവാദമായതോടെ ബാങ്ക് അധികാരികള്‍ ഇടപെടുകയും ഇയാള്‍ക്ക് അവധി അനുവദിക്കുകയുമായിരുന്നു. ഒറ്റജീവനക്കാര്‍ മാത്രമുള്ള ഓഫീസുകളില്‍ പൊതുവേ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് അവധി ലഭിക്കായ്ക. അവധിയില്ലാത്ത ജോലിയുടെ പേരില്‍ പൊലീസുകാര്‍ക്കിടയിലും മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button