ഇസ്ലാമാബാദ്; വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ക്രിക്കറ്റ് ലോകത്ത് വന്‍ പ്രതിഷേധം. ദക്ഷിണാഫ്രിക്കയുടെ ഓള്‍ റൗണ്ടര്‍ ആന്‍ഡിലെ ഫെഹ്ലുക്വാവോയെ വംശീയമായി അധിക്ഷേപിച്ചിനെ തുടര്‍ന്നാണ് പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിനെതിരെ ക്രിക്കറ്റ് ലോകം തിരിഞ്ഞത്. . ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ വിജയ ലക്ഷ്യം പിന്തുടരുന്നതിനിടെയായിരുന്നു നായകന്‍ സര്‍ഫറാസ് അഹമ്മദ് ദക്ഷിണാഫ്രിക്കന്‍ താരത്തെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചത്.
ഷഹീന്‍ അഫ്രീദിയെറിഞ്ഞ ഓവറിലെ മൂന്നാം പന്ത് ഫെഹ്ലുക്വായോയുടെ ഇന്‍സൈഡ് എഡ്ജില്‍ കുരുങ്ങി പിന്നിലേക്ക് പോയി. താരം ആ പന്തില്‍ ഒരു റണ്‍ എടുത്തു. ഇതിന് പിന്നാലെയായിരുന്നു സര്‍ഫറാസ് അഹമ്മദിന്റെ വംശീയാധിക്ഷേപം. താരം ഉറുദുവില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ സ്റ്റമ്പ് മൈക്ക് കൃത്യമായി ഒപ്പിയെടുത്തു. ഇത് താരം അറിഞ്ഞിരുന്നില്ല. അതേ സമയം വംശീയാധിക്ഷേപം വളരെ ഗൗരവകരമായ കുറ്റമായതിനാല്‍ ഐസിസിയുടെ കനത്ത അച്ചടക്ക നടപടി താരത്തിന് ലഭിക്കുമെന്നാണ് സൂചന.
Post Your Comments