വയനാട് : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ കൂടുതൽ കുറ്റാരോപണങ്ങളുമായി സഭ. മാധ്യമചർച്ചകളിൽ പങ്കെടുത്തതും സഭ വസ്ത്രം ധരിക്കാതെ സമൂഹമാധ്യമത്തിൽ ചിത്രമിട്ടതും തെറ്റെന്ന് സഭ അറിയിച്ചു. അടുത്തമാസം വിഷയം സംബന്ധിച്ച് മറുപടി നൽകിയില്ലെങ്കിൽ കാനോൻ നിയമപ്രകാരം നടപടിയെടുക്കുമെന്നും സഭ അറിയിച്ചു.
കന്യസ്ത്രികളുടെ സമരത്തെ പിന്തുണച്ചതിന് സിസ്റ്റര്‍ ലൂസിക്ക് നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആരാധന നടത്തുന്നതിനും മതാധ്യാപികയാകുന്നതിലും വിശുദ്ധ കുര്‍ബാന നല്‍കുന്നതിലുമായിരുന്നു വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ സിസ്റ്റര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് കാരക്കാമല പള്ളിയില്‍ വിശ്വാസികള്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ നടപടി പിന്‍വലിച്ചിരുന്നു.
Post Your Comments