തിരുവനതപുരം: ശത്രുക്കള്‍ കൂലിയെഴുത്തുക്കാരനെന്നും ക്രിസംഘികളെന്നും വിളിക്കുമ്പോള്‍ സന്തോഷിക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. കാസ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഫ്രാങ്കോ മുളയ്ക്കൽ ഇക്കാര്യം പറഞ്ഞത്. പഴയ നിയമത്തിൽ നിലനില്‍പ്പിനും സംരക്ഷണത്തിനും വേണ്ടി ദൈവം തെരഞ്ഞെടുത്തവര്‍, വടിയും വാളും കവണയും പ്രയോഗിച്ചപ്പോള്‍, ഒരു പക്ഷെ ഇന്ന് ഉപയോഗിക്കേണ്ടത് സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കും ട്വിറ്ററും യുട്യൂബും റീല്‍സുമായിരിക്കാം എന്ന് ബിഷപ്പ് ഫ്രാങ്കോ പറഞ്ഞു.
സഭയ്ക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്ളില്‍ നിന്നായാലും പുറമെ നിന്നായാലും പ്രതിരോധിക്കണമെന്നും ശത്രുക്കള്‍ നിങ്ങളെ കൂലിയെഴുത്തുക്കാരനെന്നും, ക്രിസംഘികളെന്നും മുദ്രകുത്തുമ്പോള്‍ സന്തോഷിക്കണമെന്നും ബിഷപ്പ് ഫ്രാങ്കോ പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാക്കുകൾ ഇങ്ങനെ;
‘ഇസ്രായേല്‍ ജനതയുടെ നിലനില്‍പ്പിനും സംരക്ഷണത്തിനും വേണ്ടി ദൈവം തെരഞ്ഞെടുത്തവര്‍, അവരവരുടെ സാഹചര്യങ്ങള്‍ അനുസരിച്ച് വടിയും വാളും കവണയും പ്രയോഗിച്ചപ്പോള്‍ ദൈവം അവിടെ ആഞ്ഞടിക്കുകയായിരുന്നു. ഇസ്രായേല്‍ ജനതയുടെ സ്ഥാനത്ത് ഇന്ന് നില്‍ക്കുന്നത് ക്രിസ്തുവിന്റെ മൗതിക ശരീരമായ നമ്മുടെ സഭയാണ്. ആ സഭയെ സംരക്ഷിക്കാന്‍ കാലത്തിന് അനുസരിച്ച് ദൈവം ചുരുക്കം ചിലര്‍ക്ക് പ്രത്യേക വിളി കൊടുക്കും. അതു പോലെയൊരു വിളിയാണ് എഫ്എംജെ സന്യാസി സമൂഹത്തിന്റെ വിളി.
പഴയ നിയമത്തില്‍ ഇങ്ങനെ വിളിക്കപ്പെട്ടവര്‍ ഉപകാരപ്രദമാക്കിയത് വടിയും വാളും കവണയുമാണ്. ഒരു പക്ഷെ ഇന്ന് ഉപയോഗിക്കേണ്ടത് സോഷ്യല്‍മീഡിയയായ ഫേസ്ബുക്കും ട്വിറ്ററും യുട്യൂബും റീല്‍സുമായിരിക്കാം. അതിന് പുറമെ ആയുധമായി ഉപയോഗിക്കേണ്ടത്, പ്രതിരോധിക്കാനായി ഉപയോഗിക്കേണ്ടത് രാജ്യത്തെ നിയമങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗത്വം, ദൈവം നല്‍കിയ ജോലി, ബിസിനസ്, സ്‌നേഹബന്ധങ്ങള്‍ തുടങ്ങി എന്തുമാകാം. വല്ലഭന് പുല്ലും ആയുധമാണ്.
വിമാനം കൊടുങ്കാറ്റില്‍ അകപ്പെട്ടു, ലഗേജ് യാത്രക്കാരുടെ മേല്‍ വീണു: പത്തുപേരുടെ പരിക്ക് ഗുരുതരം
സ്വന്തം ചെകിടത്ത് അടിക്കുമ്പോള്‍ മറ്റേ ചെകിട് കാണിച്ച് കൊടുക്കുമ്പോഴും ആരെങ്കിലും സഹോദരന്റെ ചെകിടത്ത് അടിച്ചാല്‍ അവന്റെ കൈയ്ക്ക് കേറി പിടിക്കാനുള്ള ധൈര്യം നമുക്കുണ്ടാകണം. നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കരുത്. ആക്രമിക്കാനുള്ള ആഹ്വാനമല്ല ഞാന്‍ ഇവിടെ നടത്തുന്നത്. ക്രിസ്തുവിന്റെ ഭൗതിക ശരീരമായ സഭയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്താനാണ്. സഭയ്ക്ക് എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്ളില്‍ നിന്നായാലും പുറമെ നിന്നായാലും നാം പ്രതിരോധിക്കണം. ഇതുപോലൊരു ഇടപെടലാണ് നമ്മുടെ എല്ലാം മാതൃകയായ യേശു ക്രിസ്തു ചെയ്തത്. ക്രിസ്തു മാര്‍ഗം സ്വീകരിച്ച സ്ത്രീ, പുരുഷന്‍മാരില്‍ ആരെ കണ്ടാലും അവരെ ബന്ധനസ്ഥരാക്കി ജറുസലേമിലേക്ക് കൊണ്ട് വരാന്‍ ദമാസ്‌ക്കസിലേക്ക് പോയ സാവൂല്‍ സഭാ മക്കളെ അവന്‍ പീഡിപ്പിച്ചപ്പോള്‍ ഈശോ ഇടപെടുന്നു, ചോദിക്കുന്നു.
ഈദുൽ ഫിത്തർ: ട്രക്കുകളും ലേബർ ബസുകളും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി അബുദാബി
കര്‍ത്താവാണ് നമ്മുടെ മാതൃക. തന്നെ വിശ്വസിക്കുന്ന സഭയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈശോ ഇടപെട്ടു. അത് പോലെ നമ്മളും ഇടപെടണം. സഭയ്ക്ക് വേണ്ടി സംസാരിക്കണം. പ്രവര്‍ത്തിക്കണം. ശത്രുക്കള്‍ നിങ്ങളെ കൂലിയെഴുത്തുക്കാരനെന്നും ക്രിസംഘികളെന്നും മുദ്രകുത്തുമ്പോള്‍ സന്തോഷിക്കണം. കാരണം അതിന്റെ അര്‍ത്ഥം നിങ്ങള്‍ പ്രതിരോധിക്കുമ്പോള്‍ അവരുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നു എന്നതിനെ അവര്‍ ഭയക്കുന്നു എന്നാണ്. എതിര്‍പ്പുകളെ നേരിടാന്‍ സഭാമക്കള്‍ ഭയക്കരുത്.
മരണം നമുക്ക് പ്രശ്‌നമേ അല്ല. നാം ചെയ്യേണ്ടത് ചെയ്താല്‍ ദൈവം പ്രവര്‍ത്തിക്കും. ഇടപെടും. തിന്മയുടെയും പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയും ശക്തികളെ തോല്‍പ്പിച്ച് വിജയം വരിച്ചത് പീഡാനുഭവത്തിലൂടെയും കുരിശ് മരണത്തിലൂടെയുമാണ്. ഞാന്‍ സഭ അല്ല, സഭ ഞാന്‍ അല്ല. എന്നൊന്നും ആരും പറയരുത്. ഞാന്‍ സഭയിലാണെന്ന ഒറ്റ ചിന്ത മതി, സഭയോടുള്ള കടമ നിറവേറ്റാന്‍’.
Post Your Comments