ന്യൂഡൽഹി: ഫ്രാങ്കോ മുളക്കൽ ബിഷപ്പ് സ്ഥാനം രാജി വെച്ചു. ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള ഫ്രാങ്കോ മുളക്കലിന്റെ രാജി മാർപ്പാപ്പ സ്വീകരിച്ചു. ബിഷപ്പ് എമിരറ്റസ് എന്നാണ് ഇനി ഫ്രാങ്കോ മുളയ്ക്കൽ അറിയപ്പെടുക.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ സ്വയം രാജി വെക്കുകയായിരുന്നുവെന്നും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാപനപതി വ്യക്തമാക്കി. ജലന്ധർ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കൽ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
Post Your Comments