തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്‌ച്രേഷന്‍ ഫീസ് കുത്തനെ കൂട്ടിയതിനെതിനെ പ്രതിഷേധം ശക്തമാകുന്നു. ഡോക്ടര്‍മാരുടെ രജിസട്രേഷന്‍ പുതുക്കാന്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അമിതഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമെന്ന് ഡോക്ടര്‍മാര്‍.
രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ച ഡോക്ടര്‍മാര്‍ പുതിയ ഹോളോഗ്രാം പതിച്ച സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് വരെയായിരുന്നു സമയം അനുവദിച്ചത്. എന്നാല്‍, ഭൂരിഭാഗം ഡോക്ടര്‍മാരും രജിസ്‌ട്രേഷന്‍ പുതുക്കുകയോ ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുകയോ ചെയ്തിരുന്നില്ല. ഇതോടെ നല്ലൊരുപങ്ക് ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നഷ്ടമായി.
അവര്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് കൗണ്‍സില്‍ വീണ്ടും അവസരം നല്‍കിയത്. ഇതിന് 10,000 രൂപയാണ് ഈടാക്കുന്നത്. വ്യക്തിപരമായി അറിയിക്കാതെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതും 10,000 രൂപ ഫീസ് ഈടാക്കുന്നതും നിയമവിരുദ്ധമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്
Post Your Comments