Kerala

കേരളത്തില്‍ പ്രശസ്തരായ 10 ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതിന് പിന്നില്‍ : പ്രാക്ടീസ് ചെയ്യുന്നതിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കി. ആശുപത്രിക്ക് അംഗീകാരം ലഭിക്കാന്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിനാണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് രജിസ്റ്ററില്‍ നിന്ന് നീക്കിയത്. ആദ്യമായാണ് മെഡിക്കല്‍ കൗണ്‍സില്‍ ഇത്തരമൊരു നടപടി എടുക്കുന്നത്.

കണ്ണൂര്‍ മെഡിക്കല്‍ കോളജിന് അംഗീകാരം കിട്ടാന്‍ അവിടെ ജോലി ചെയ്യുകയാണെന്ന രേഖകള്‍ സമര്‍പ്പിച്ചതിനാണ് നടപടി. മറ്റൊരിടത്ത് ജോലി ചെയ്തുകൊണ്ട് കണ്ണൂര്‍ മെഡിക്കല്‍ കോളജിലും ജോലി ചെയ്യുകയാണെന്ന രേഖകളാണ് ഹാജരാക്കിയത്. ഡോക്ടര്‍മാരായ പി ജി അനന്തകുമാര്‍ , വി.കെ വല്‍സലന്‍ , സെബാസ്റ്റ്യന്‍ സക്കറിയ , നാരായണ പ്രസാദ് , കെ എം അശോകന്‍ , സി കെ രാജമ്മ , പി.ശ്രീദേവി , കെ വി ശിവശങ്കര്‍ , പി.മുഹമ്മദ് എബ്രഹാം , സിവി ജയരാജന്‍ എന്നിവരെയാണ് കൗണ്‍സില്‍ രജിസ്റ്ററില്‍ നിന്ന് നീക്കിയത്.

ഒരു വര്‍ഷത്തേക്ക് ഇവര്‍ക്കിനി പ്രാക്ടീസ് ചെയ്യാനാകില്ല. പേരിനു മുന്നില്‍ ഡോക്ടര്‍ എന്നുപോലും വയ്ക്കാനാകില്ല. മെഡിക്കല്‍ കൗണ്‍സിലിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ ഡോക്ടര്‍മാരില്‍ നിന്നും വിശദീകരണം കേട്ടശേഷമാണ് എത്തിക്‌സ് കമ്മിറ്റിയുടെ നടപടി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം കിട്ടാനുള്ള കൗണ്‍സില്‍ പരിശോധനയ്ക്കു മുമ്പ് മറ്റ് മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരെ സര്‍ക്കാര്‍ താല്‍കാലികമായി സ്ഥലംമാറ്റാറുണ്ട്. ഇത്തരം നീക്കത്തിനുകൂടിയാണ് ഈ നടപടി തിരിച്ചടിയായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button