Latest NewsKuwaitGulf

15 വയസ്സില്‍ താഴെയുള്ളവരെ ജോലിക്കുവെച്ചാല്‍ ഇനി നിയമനടപടി ഇങ്ങനെ

കുവൈത്ത്: കുവൈത്തില്‍ 15 വയസ്സില്‍ താഴെയുള്ളവരെ കൊണ്ട് ജോലിയെടുപ്പിച്ചാല്‍ കമ്പനി പൂട്ടിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. സാധാരണഗതിയില്‍ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുക 21 വയസ്സിനു മുകളിലുള്ളവര്‍ക്കാണ്. 21 വയസ്സില്‍ താഴെയുള്ളവരെ മൈനര്‍ ഗണത്തിലാണ് ഉള്‍പ്പെടുത്തുകയെന്നും അതോറിറ്റി അറിയിച്ചു.15 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നിയമാനുസൃത നിയന്ത്രണങ്ങളോടെ ജോലി നല്‍കുന്നതില്‍ തെറ്റില്ല. ഇതിന് മുന്‍കൂട്ടി അനുമതി വാങ്ങുകയും വൈദ്യ പരിശോധന പൂര്‍ത്തിയാക്കുകയും വേണം. കൂടുതല്‍ ശാരീരികാധ്വാനമാവശ്യമുള്ളതോ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതോ ആയ ജോലികള്‍ ഈ പ്രായക്കാരെ കൊണ്ട് ചെയ്യിക്കാന്‍ പാടില്ല.

മാന്‍പവര്‍ അതോറിറ്റി തൊഴില്‍ നിരീക്ഷക മേധാവി മുഹമ്മദ് അല്‍ അന്‍സാരിയാണ് ബാലവേല സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. അതേ സമയം 15 വയസ്സില്‍ താഴെ ഉള്ളവരെ ജോലിക്കുനിര്‍ത്തിയാല്‍ ബാലവേലയായി കണക്കാക്കി കമ്പനി അടച്ചു പൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. 15 വയസ്സില്‍ താഴെ
പ്രായമുള്ളവരെ കൊണ്ട് ജോലി ചെയ്യിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും. ഇതോടൊപ്പം തൊഴിലുടമക്കെതിരെ നിയമനടപടിയും പിഴയും ഉണ്ടാവും. 21 വയസ്സാണ് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം. 18 വയസ്സില്‍ താഴെയുള്ളവരെ മൈനര്‍ ഗണത്തിലും 21 വയസ്സില്‍ താഴെയുള്ളവരെ ഇഖാമ നിയമലംഘകരായുമാണ് കണക്കാക്കുകയെന്നും മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button