ന്യൂഡല്‍ഹി: ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയും അഗ്‌നിപര്‍വതവും കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതി സ്വന്തമാക്കി ഒരു ഇന്ത്യക്കാരന്‍. കൊല്‍ക്കത്ത സ്വദേശിസത്യരൂപ് സിദാന്റയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 35 കാരനായ ഇദ്ദേഹം ബംഗളുരുവില്‍ ഐ.ടി എന്‍ജിനീയറാണ്. ഓസ്ട്രേലിയക്കാരനായ ഡാനിയല്‍ ബുള്ളിന്റെ പേരിലുള്ള റെക്കോര്‍ഡാണ് സത്യരൂപ് തകര്‍ത്തത്.
അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ അഗ്‌നിപര്‍വതമായ സിഡ്ലിയുടെ മുകളില്‍ എത്തിയതോടെയാണ് സത്യരൂപ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ കൊടുമുടി ഡിസംബര്‍ 15ന് സത്യരൂപ് കീഴടക്കിയിരുന്നു. എവറസ്റ്റ്(നേപ്പാള്‍-8848 മീ), അകോന്‍കാഗ്വ(അര്‍ജന്റീന-6961 മീ), ഡെനാലി(യുഎസ്-6194 മീ), കിളിമഞ്ചാരോ(ടാന്‍സാനിയ-5895 മീ), എല്‍ബ്രസ്(റഷ്യ-5642 മീ), വിന്‍സന്‍ മാസിഫ്(അന്റാര്‍ട്ടിക്ക-4892 മീ), കോസ്യൂസ്‌കോ(ഓസ്ട്രേലിയ-2228 മീ) എന്നിവയാണ് സത്യരൂപ് കീഴടക്കിയ ഉയരം കൂടിയ കൊടുമുടികള്‍. ഒജോസ് ഡെല്‍ സലാഡോ, കിളിമഞ്ചാരോ, എല്‍ബ്രസ്, പികോ ഡെ ഒരീസാബോ, ദമാവാന്ത്, ഗിലൂവെ, സിഡ്ലി എന്നിവയാണ് സത്യരൂപ് കീഴടക്കിയ ഉയരം കൂടിയ അഗ്‌നി പര്‍വതങ്ങള്‍.
Post Your Comments