പിത്തോരഗഡ്: ഉത്തരാഖണ്ഡില്‍ എട്ട് പര്‍വ്വതാരോഹകരെ കാണാനില്ല. ഇതില്‍ ഏഴ് വിദേശികളും ഉണ്ട്. ഉത്തരാഖണ്ഡിലെ നന്ദ ദേവി കൊടുമുടി കയറാന്‍ പോയ സംഘത്തിനെയാണ് കാണാതായത്. ഏഴ് വിദേശികളേയും ഇവര്‍ക്കൊപ്പം പോയ ഇന്ത്യാക്കാരനായ ലെയ്സണ്‍ ഓഫീസറെയുമാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
സമുദ്ര നിരപ്പില്‍ നിന്ന് 7434 അടി ഉയരത്തില്‍ ഹിമാലയത്തിലാണ് നന്ദ ദേവി കൊടുമുടി സ്ഥിതി ചെയ്യുന്നത്. മെയ് 13 നാണ് സംഘം മുസാരിയില്‍ നിന്ന് ഇവിടേയ്ക്ക് യാത്ര തിരിച്ചത്. ഇവരെ കണ്ടെത്താന്‍ രക്ഷാ പ്രവര്‍ത്തകരുടെ ഒരു സംഘത്തെ ജില്ല ഭരണകൂടം നിയോഗിച്ചിട്ടുണ്ട്.
മുന്‍സിയാരിയില്‍ നിന്ന് നന്ദ ദേവി കൊടുമുടിയുടെ ബേസ് ക്യാംപിലേക്ക് 90 കിലോമീറ്റര്‍ ദൂരം കാല്‍നടയായി പോകണം. നന്ദ ദേവി കൊടുമുടിയുടെ ഉയരത്തില്‍ വെള്ളിയാഴ്ചയും തിരികെ ബേസ് ക്യാംപില്‍ ഇന്ന് രാവിലെയുമായിരുന്നു സംഘം എത്തേണ്ടിയിരുന്നത്.
Post Your Comments