കൊൽക്കത്ത:കൊൽക്കത്ത സ്വദേശിയായ കാമുകൻ സമീർഖാനെ കാണാൻ അതിർത്തി കടന്നെത്തി പാകിസ്ഥാനിലെ കറാച്ചി സ്വദേശിനിയായ ജാവേരിയ ഖാൻ. 45 ദിവസത്തെ വിസ ലഭിച്ച ശേഷമാണ് ജാവേരിയ എത്തിയത്. നേരത്തെ രണ്ട് തവണ ജാവേരിയയുടെ വിസ അപേക്ഷ തള്ളിയിരുന്നു. ഇരുവരും അടുത്ത വർഷം ജനുവരിയിൽ വിവാഹിതരാകുമെന്ന് മാധ്യമങ്ങളെ അറിയിച്ചു.
ജർമ്മനിയിൽ പഠിച്ചിരുന്ന സമീർഖാനുമായി 2018ലാണ് ജാവേരിയ അടുപ്പത്തിലാകുന്നത്. നാട്ടിൽ വന്നപ്പോൾ ഫോണിൽ അമ്മ ജാവേരിയയുടെ ഫോട്ടോ കണ്ടു. ഇഷ്ടമായി. വിവാഹം കഴിക്കണമെന്ന് അമ്മയോട് പറഞ്ഞപ്പോൾ സമ്മതിച്ചു. ജാവേരിയക്കും എതിർപ്പില്ലായിരുന്നു എന്ന് സമീർ പറഞ്ഞു.
ഇന്ത്യയിൽ വന്നതിൽ സന്തോഷമുണ്ടെന്നും തനിക്കിവിടെ വളരെയധികം സ്നേഹം ലഭിക്കുന്നുവെന്നും ജാവേരിയ പറഞ്ഞു. രണ്ട് തവണ വിസയ്ക്ക് ശ്രമിച്ചെങ്കിലും മൂന്നാം തവണയാണ് ലഭിച്ചത്. നാട്ടിൽ തിരിച്ചെത്തിയ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. അഞ്ച് വർഷത്തിന് ശേഷം എനിക്ക് വിസ ലഭിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ജാവേരിയ പറഞ്ഞു.
Post Your Comments