ദുബായ് ∙ കളഞ്ഞുകിട്ടിയ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് പൊലീസിലേൽപിച്ച ഇന്ത്യക്കാരനെ ദുബായ് പൊലീസ് ആദരിച്ചു. റിച് ജെയിംസ് കമൽ കുമാർ എന്നയാളാണ് സത്യസന്ധത കാണിച്ചത്. റിച് ജെയിംസ് കമൽ കുമാറിന്റെ പ്രവൃത്തി മാതൃകാപരമെന്ന് ഖിസൈസ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.യൂസഫ് അബ്ദുല്ല സാലിം അൽ അദിദി പറഞ്ഞു.
യുഎഇക്കു പിന്നാലെ ഇസ്രയേലുമായി ബഹ്റൈനും അടുക്കുന്നു
14,000 യുഎസ് ഡോളർ, രണ്ടു ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ എന്നിവ അടങ്ങിയ ബാഗാണ് ഇദ്ദേഹത്തിന് കളഞ്ഞുകിട്ടിയത്. ബാഗ് കളഞ്ഞു കിട്ടിയ ഉടൻ തന്നെ ഖിസൈസ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബാഗ് പൊലീസിന് കൈമാറി. ആദരിക്കപ്പെട്ടതിൽ റിച് ജെയിംസ് കമൽ കുമാർ സന്തോഷവും നന്ദിയും അറിയിച്ചു.
Post Your Comments