കാഠ്മണ്ഡു: കാഞ്ചന്‍ജംഗ കൊടുമുടി കീഴടക്കുന്നതിനിടെ ഇ്ത്യക്കാരായ രണ്ട് പര്‍വതാരോഹകര്‍ക്ക് ദാരുണ മരണം. കൊല്‍ക്കത്ത സ്വദേശികളായ ബിപ്ലബ് ബൈദ്യ(46), കുന്ദല്‍ കര്‍നാര്‍(48) എന്നിവരാണ് മരിച്ചത്. ഒരാള്‍ കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുന്നിതിനിടെയും ഒരാള്‍ കൊടുമുടി കയറുന്നതിനിടയിലുമാണ് മരിച്ചത്.
ബിപ്ലബ് ബൈദ്യാണ് കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുന്നിതിനിടെ മരിച്ചത്. ഓക്സിജന്റെ ലഭ്യതക്കുറവു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടാണ് ബിപ്ലബിന്റെ മരണത്തിന് ഇടയാക്കിയത്. കൊടുമുടി കയറുന്നതിനിടെയാണ് കുന്ദല്‍ മരിച്ചത്.
ലോകത്തിലെ മൂന്നാമത്തെ ഉയരംകൂടിയ കൊടുമുടിയായ കാഞ്ചന്‍ജംഗ നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത്.
Post Your Comments