Latest NewsNewsInternational

‘എന്നെ അറേഞ്ച്ഡ് മാര്യേജില്‍ നിന്ന് രക്ഷിക്കൂ’: പരസ്യ ബോർഡുമായി ഇന്ത്യൻ യുവാവ്

തന്റെ ആവശ്യങ്ങളും സങ്കല്‍പങ്ങളുമെല്ലാം അറിയിച്ചുകൊണ്ട് സ്വന്തം വെബ്‌സൈറ്റിലൂടെ മാലിക് പങ്കുവെച്ച വീഡിയോയും വൈറലാണ്.

ലണ്ടന്‍: വിവാഹം ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത ഒരു കൂറ്റന്‍ പരസ്യ ബോര്‍ഡിലൂടെ നാട്ടുകാരെ അറിയിച്ച് യുവാവ്. ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന്‍ മുഹമ്മദ് മാലിക് ചെയ്തത്. ബെര്‍മിങ്ഹാമിലാണ് 29-കാരനായ മാലിക് തന്റെ ചിത്രമടക്കമുള്ള പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത്.

ചെരിഞ്ഞു കിടക്കുന്ന തന്റെ ചിത്രത്തിനൊപ്പം ‘എന്നെ അറേഞ്ച്ഡ് മാര്യേജില്‍ നിന്ന് രക്ഷിക്കൂ’ എന്നൊരു പരസ്യ വാചകവും എഴുതിയിട്ടുണ്ട്. അതിന് താഴെ തന്റെ വെബ്‌സൈറ്റിന്‍റെ വിലാസവും (Findmalikawife.com) മാലിക് കൊടുത്തിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് ആ വെബ്‌സൈറ്റ് വഴി ബന്ധപ്പെടാം.

Read Also: സംസ്ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം വയനാട്ടില്‍ ഒരുങ്ങുന്നു : നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നത് 108 വീടുകളുടെ

തന്റെ ആവശ്യങ്ങളും സങ്കല്‍പങ്ങളുമെല്ലാം അറിയിച്ചുകൊണ്ട് സ്വന്തം വെബ്‌സൈറ്റിലൂടെ മാലിക് പങ്കുവെച്ച വീഡിയോയും വൈറലാണ്. ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന പഞ്ചാബി കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയെയാണ് പ്രതീക്ഷിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button