ലഖ്‌നൗ : സ്ഥലങ്ങള്‍ക്ക് പേരുമാറ്റം നടത്തി നിരന്തരം പരിഹാസം ഏറ്റുവാങ്ങേണ്ടി വരുന്നതിന് ഇടയിലും വീണ്ടും പുനര്‍ നാമകരണത്തിന് മുതിര്‍ന്ന് യുപി സര്‍ക്കാര്‍യ ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലുള്ള മുഗള്‍സാരായ് തെഹ്‌സില്‍ എന്ന സ്ഥലമാണ് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യയ തെഹ്‌സില്‍ എന്നാക്കി പുനര്‍നാമകരണം ചെയ്തിരിക്കുന്നത്.
ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം അംഗീകരിച്ചത്. ബിജെപിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രധാനിയാണ് പണ്ഡിറ്റ് ദിന്‍ ദയാല്‍ ഉപാധ്യായ. നേരത്തെ അലഹബാദിനെ പ്രയാഗ് രാജാക്കിയും മുഗള്‍സരായ് ജംഗ്ഷനെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യയ ജംഗ്ഷനാക്കിയും പേരുമാറ്റം നടത്തി യുപി സര്‍ക്കാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
Post Your Comments