കൊച്ചി : അക്രമം നടന്ന് ഒരു മാസത്തിലേറെയായിട്ടും അന്വേഷണം എങ്ങുമെത്താത്ത കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ അന്വേഷണം വിപുലീകരിക്കാന്‍ ഒരുങ്ങി പൊലീസ്. ക്രൈബ്രാഞ്ചും പൊലിസും സംയുക്തമായാണ് ഇനി കേസില്‍ അന്വേഷണം നടത്തുക.
കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരയെ കേന്ദീകരിച്ച് തന്നെയാവും അന്വേഷണം. കഴിഞ്ഞ ഡിസംബര്‍ 15 നാണ് നടി ലിന മരിയാ പോളിന്റെ ഉടമസ്ഥയിലുള്ള കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറിന് നേരെ ബൈക്കിലെത്തിയ അക്രമിസംഘം വെടിവെപ്പ് നടത്തിയത്.
സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പിന്നീട് അധോലോക നേതാവ് രവി പൂജാര തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോഴും രവി പൂജാരിയില്‍ നിന്ന് പരാതിക്കാരിയാ നടി ലീന മരിയ പോളിനും അഭിഭാഷകനും ഭീഷണി ഫോണ്‍കോളുകള്‍ എത്തുന്നുണ്ട്. എന്നാല്‍ പ്രതികളുടെ സി.സി.ടി.വി. ദൃശ്യം കണ്ടെത്താനോ അന്വേഷണത്തില്‍ മുന്നോട്ട് പോകാനോ പൊലീസിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിപുലീകരിച്ചത്. രവി പൂജാരയുമായി ബന്ധപ്പെട്ട വിദേശത്തുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് ക്രൈബ്രാഞ്ചിന്റെ ചുമതല.
Post Your Comments