KeralaLatest NewsNews

ആദിവാസി ഊരിലെ കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ വിദ്യാ ഗ്രാമ സഭ ഒരുക്കുന്നു

വിദ്യാ ഗ്രാമ സഭ ഒരുക്കുന്നു

ഇടുക്കി: ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് കുട്ടികളെ മുഴുവന്‍ സ്‌കൂളിലെത്തിക്കാന്‍ വിദ്യാ ഗ്രാമ സഭ പദ്ധതി ഒരുക്കുന്നു. തൊടുപുഴ പൂമാലയിലെ ട്രൈബല്‍ സ്‌കൂളിലെ സ്‌കൂള്‍ പിടിഎയാണ് പദ്ധതി ഒരുക്കുന്നത്. മൂപ്പന്മാരുടെ നേതൃത്വത്തില്‍ ഊരുകൂട്ടങ്ങള്‍ വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്താണ് ‘വിദ്യാ ഗ്രാമ സഭ’കള്‍ രൂപീകരിക്കുക.

പഞ്ചായത്ത് പ്രതിനിധികളും പി ടി എ ഭാരവാഹികളുമൊക്കെ പങ്കെടുക്കുന്ന യോഗം സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ വിവരം ശേഖരിക്കും. അവരെ സ്‌കൂളിലെത്തിക്കാനും നിരീക്ഷിക്കാനും നടപടികള്‍ സ്വീകരിക്കും. തുടര്‍ പ്രവര്‍ത്തനങ്ങളും ഉറപ്പു വരുത്തുന്നതാണ് പദ്ധതി. ഊരിലെ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസം ഉറപ്പുവരുത്താനുളള ഉത്തരവാദിത്വം സമൂഹത്തെയാകെ ഏല്‍പിക്കുന്നതാണ് പദ്ധതി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമറിയാത്ത ആദിവാസി കുട്ടികളെ മാഫിയകള്‍ വലയിലാക്കുന്നതൊഴിവാക്കാനും പദ്ധതിയിലൂടെ കഴിയും. ജോലിക്കു സംവരണമുണ്ടായിട്ടും ആദിവാസി സമൂഹം പുരോഗമിക്കാത്തതിന് കാരണം വിദ്യാഭ്യാസത്തിന്റെ കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button