MollywoodCinemaNewsEntertainment

റിലീസിനൊരുങ്ങി ‘ഷിബു’

കൊച്ചി: ദിലീപ് ആരാധകന്റെ കഥ പറയുന്ന പുതുചിത്രം ‘ഷിബു’ റിലീസിനായി തയ്യാറെടുക്കുന്നു.  ദിലീപ് ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തെ വെച്ച് സിനിമയെടുക്കമെന്ന സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശനി ‘ല്‍ ഫഹദിന്റെ നായികയായി അഭിനയിച്ച അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. ’32ാം അധ്യായം, 23ാം വാക്യം’ എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകര്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തിയറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെയാണ് ഷിബുവിലെ നായകന്‍ സിനിമയുമായി അടുക്കുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് തന്റെ ഇഷ്ടനടനെ നായകനാക്കി സിനിമ ഒരുക്കണമെന്നാണ് ഷിബുവിന്റെ ആഗ്രഹം.

സച്ചിന്‍ വാര്യര്‍ ഈണമിട്ട് കാര്‍ത്തിക് ആലപിച്ച ചിത്രത്തിലെ ഗാനം നേരത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാര്‍ഗോ സിനിമാസാണ് ഷിബു നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button