കൊച്ചി: ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന പരിപാടിയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന പേരിലുള്ള സംഘടനയാണ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. കോടതിയില്‍ ഇരിക്കുന്ന ഒരു കേസില്‍ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല തങ്ങളെന്നും കോടതികളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സംഘടന വിശദീകരണ കുറിപ്പിൽ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
വരുന്ന മേയ് 4 ന് akma (അങ്ങിനെ ഒരു സംഘടന ഉണ്ടോ എന്ന് അറിയില്ല) എന്ന സംഘടനയുടെ അംഗമായ അജിത്ത് കുമാര്‍ സി. എന്നയാള്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്ന ബാനറിന് കീഴില്‍ എറണാകുളത്ത് നടത്തുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുമായി നടന്‍ ദിലീപ് ഫാന്‍സ് അസോസിയേഷനും അതുമായി ബന്ധപ്പെട്ട ആര്‍ക്കും യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കുന്നു.ഇത്തരം സമരപരിപാടികള്‍ ദിലീപിന്‍്റെ ആരാധകരും അദ്ദേഹത്തിന്‍്റെ പേരിലുള്ള സംഘടനകള്‍ക്കും വിശ്വാസമില്ല എന്ന് അറിയിക്കട്ടെ,
read also: വൻ കുഴൽപ്പണ വേട്ട : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.06 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ
ബഹുമാനപെട്ട കോടതിയില്‍ ഇരിക്കുന്ന ഒരു കേസില്‍ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് കോടതികളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. നിലനില്‍പ്പിനും ,വയറ്റിപ്പിഴപ്പിനും വേണ്ടി നടി ആക്രമണക്കേസിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന ചില ചാനല്‍ നപുംസക ങ്ങളുടെ വാക്കുകള്‍ കേട്ട് ഇറങ്ങുന്നവരുടെ കപട ഫാന്‍സ് അസോസിയേഷന്‍ നമ്ബരുകളില്‍ വീഴരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു…
എന്ന്….സ്റ്റേറ്റ് കമ്മിറ്റി..
Post Your Comments