കൊച്ചി: ദിലീപിനെ കയ്യൊഴിഞ്ഞു ഫാൻസും. അറസ്റ്റിലായതിനു പിന്നാലെ, മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനകളായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവയില്‍നിന്നു ദിലീപിനെ പുറത്താക്കിയിരുന്നു. ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിലീപിനെ നീക്കി. ദിലീപിനെ ഗൂഢാലോചനാകേസില്‍ കുടുക്കിയതാണെങ്കില്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പരസ്യമായി രംഗത്തിറങ്ങുമെന്നാണ് ഫാൻസ് സംഘടനയുടെ തീരുമാനം.
എന്നാൽ അതല്ലെങ്കിൽ പിന്തുണയ്‌ക്കേണ്ട എന്ന നിലപാടിലാണ് ഫാൻസ് അസോസിയേഷൻ.ദിലീപിനെതിരേ 20 വര്‍ഷം തടവു ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കൂട്ടബലാത്സംഗക്കുറ്റം ചുമത്തിയത്.സാക്ഷിമൊഴികള്‍, ടെലിഫോണ്‍ സംഭാഷണങ്ങള്‍, ശാസ്ത്രീയ പരിശോധന എന്നിവയുള്‍പ്പെടെ 19 തെളിവുകളാണ് പോലീസ് ഹാജരാക്കിയത്. ഗൂഢാലോചന, കൂട്ടബലാത്സംഗശ്രമം, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ ഒൻപത് കുറ്റങ്ങളാണു ദിലീപിനെതിരേ ചുമത്തിയിട്ടുള്ളത്.
16 പേജുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ: ബൈജു.കെ. പൗലോസാണു ഹാജരാക്കിയത്. സംഭവം ആസൂത്രണം ചെയ്യുമ്പോള്‍ പൾസർ സുനി മുകേഷിന്റെ ഡ്രൈവർ ആയിരുന്നു. പിന്നീട് മുകേഷിന്റെ ജോലി മതിയാക്കിയ ശേഷമാണ് കൃത്യം നിർവഹിച്ചത്. അതേസമയം ദിലീപുമായി അടുത്തബന്ധം പുലര്‍ത്തുന്ന എറണാകുളത്തെ കോണ്‍ഗ്രസ് നേതാവിനെതിരേയും അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments