ആലുവ: നടന്‍ ദിലീപിനു ജാമ്യം ലഭിച്ച വാര്‍ത്ത അറിഞ്ഞ് താരം ജയലില്‍ നിന്നും പുറത്തറിങ്ങുന്നത് കാണാന്‍ വന്‍ ജനസഞ്ചയമാണ് എത്തിയിരിക്കുന്നത്. ആലുവ സബ് ജയലിലിനു മുമ്പില്‍ ഗാതാഗതം തടസപ്പെട്ടുന്ന രീതിയിലാണ് ജനം തടിച്ചുകൂടിയിരിക്കുന്നത്. ദിലീപിനു ജാമ്യം ലഭിച്ചതില്‍ ആരാധകരുടെ സന്തോഷപ്രകടമാണ് ജയിലിനു മുന്നില്‍ നടക്കുന്നത്. ആരാധകര്‍ ജയലിനു മുന്നില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ഇന്നു അഞ്ച് മണിയോടെ താരം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവ് എത്രയും വേഗം ദിലീപിന്റെ അഭിഭാഷകര്‍ ജയലില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ജയിലിനു മുന്നില്‍ തടിച്ചു കൂടിയ ആരാധകരുടെ സന്തോഷപ്രകടനത്തിന്റെ വീഡിയോ കാണാം
Post Your Comments