Latest NewsKeralaNews

ദിലീപ് ഫാൻസ്‌ സ്റ്റേറ്റ് കമ്മിറ്റിയുടെ അറിയിപ്പ്

കൊച്ചി•ദിലീപ് ഫാൻസ്‌ പ്രവർത്തകർ ആരും ജയിലിനു മുന്നിലേക്ക്‌ പോകുകകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യരുതെന്ന് ദിലീപ് ഫാന്‍സ്‌ സംസ്ഥാന കമ്മറ്റിയുടെ അറിയിപ്പ്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക്‌ പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. ദിലീപേട്ടന് പുറത്തിറങ്ങാൻ ഒരുപാട് നടപടി ക്രമങ്ങൾ ഉണ്ട്. ദിലീപിനെ കാണാനും സംസാരിക്കാനുമുള്ള അവസരം തങ്ങള്‍ ഒരുക്കി തരാമെന്നും ദയവായി ഇന്നത്തെ ദിവസം നിശബ്ദത പാലിക്കണമെന്നും ദിലീപ് ഫാന്‍സ്‌ അഭ്യര്‍ഥിച്ചു.

ചോരകുടിക്കാൻ കാത്ത് നിൽക്കുന്ന കഴുകന്മാർ പുറത്തു ഉണ്ട് ഓർക്കുക. ദിലീപേട്ടൻ കുറ്റവിമുക്തൻ ആകുന്ന ദിവസം നമുക്ക് ആഘോഷിക്കാം. അതാണ് ശരിയെന്നും ദിലീപ് ഫാന്‍സ്‌ അസോസിയേഷന്‍ പറഞ്ഞു.

ദിലീപ് ഫാന്‍സ്‌ സ്റ്റേറ്റ് കമ്മറ്റിയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

ദിലീപ് ഫാൻസ്‌ പ്രവർത്തകർ ആരും ജയിലിനു മുന്നിലേക്ക്‌ പോകുകകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യരുത്. ദിലീപേട്ടന് പുറത്തിറങ്ങാൻ ഒരുപാട് നടപടി ക്രമങ്ങൾ ഉണ്ട്..അതിൽ ആരും തടസ്സം നിൽക്കരുത്.. നിങ്ങള്‍ക്ക് ദിലീപേട്ടനെ കാണാനും സംസാരിക്കാനും ഉള്ള അവസരം ഞങ്ങൾ ശരിയാക്കി താരം. ദിലീപേട്ടന്റെ വീട്ടിലോ മറ്റെവിടെ എങ്കിലും വെച്ചോ അവസരം ഉണ്ടാക്കാം..ദയവായി ഇന്നത്തെ ദിവസം നിശബ്ദത പാലിക്കുക. ചോരകുടിക്കാൻ കാത്ത് നിൽക്കുന്ന കഴുകന്മാർ പുറത്തു ഉണ്ട് ഓർക്കുക. ദിലീപേട്ടൻ കുറ്റവിമുക്തൻ ആകുന്ന ദിവസം നമുക്ക് ആഘോഷിക്കാം. അതാണ് ശരി.. ഇപ്പോള്‍ ജയിലിനു പുറത്തു നിൽക്കുന്നവർ ഫാൻസ്‌ പ്രവർത്തകർ അല്ല, ഏട്ടനെ സ്നേഹിക്കുന്നവരും നാട്ടുകാരും ആണ്..അവരോടും കൂടെ ഉള്ള അപേക്ഷ ആണ്. നിങ്ങടെ വികാരം മനസ്സിലാക്കി തന്നെ ആണ് പറയുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button