Latest NewsUAE

യുഎഇയില്‍ ജോലി അന്വേഷിച്ചെത്തുന്നവരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്

അബുദാബി: യുഎഇയില്‍ ജോലി അന്വേഷിച്ചെത്തുന്നവരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ്. വാട്സ്ആപ്, എസ്എംഎസ്, ഇ-മെയില്‍ തുടങ്ങിയവ വഴിയാണ് സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ് നടക്കുന്നത്. ട്രാഫിക് ഫൈനുകളുടെ പേരിലും ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചുവെന്ന് കാണിച്ചും തട്ടിപ്പുകാരുടെ സന്ദേശങ്ങള്‍ ലഭിച്ചതായി പലരും നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോലി അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ടും തട്ടിപ്പുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.

വന്‍ ശമ്പളമുള്ള ജോലി ഒഴിവുണ്ടെന്ന് കാണിച്ച് മെസേജുകള്‍ അയച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ക്കായി ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതാണ് രീതി. ബാങ്ക് അക്കൗണ്ടുകളുടെയും കാര്‍ഡുകളുടെയും വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടാനാണ് പദ്ധതി. ഇത്തരം പരസ്യങ്ങളോ സന്ദേശങ്ങളോ ലഭിക്കുന്നവര്‍ വിശദമായി അന്വേഷിക്കുകയോ ഈ രംഗത്ത് പരിചയമുള്ളവരുടെ സഹായം തേടുകയോ ചെയ്യുകയാണ് വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button