കൊച്ചി: പള്ളിയുടെ അവകാശവാദ തര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ വിശ്വാസിയുടെ മൃതദേഹത്തിന് ശുശ്രൂഷകള്‍ പള്ളിയ്ക്ക് പുറത്ത വച്ച് നടത്തി. ഴന്തോട്ടം സെന്‍റ് മേരീസ് പള്ളി യാക്കോബായാ വിഭാഗത്തിന്‍റെ കീഴിലായിരുന്നു എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാവിലെ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കയറുകയായിരുന്നു.
ഇരുപതോളം വരുന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിലെ വിശ്വാസകള്‍ പളളിയില്‍ ആ രാധന നടത്തിയതിനിടയിലാണ് യാക്കോബായ വിഭാഗത്തില്‍പ്പെട്ട വ്യക്തിയുടെ സംസ്കാരം പള്ളിയില്‍ നടത്തണമെന് ആവശ്യം ഉയര്‍ന്നത്. തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം ആരംഭിച്ചു.
പിന്നീട് കളക്ടറുടെയും എസ്പിയുടെയും നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ യാക്കോബായ വൈദികര്‍ പള്ളിക്ക് പുറത്ത് നിന്ന് മരണ ശുശ്രുഷകള്‍ നടത്തി. മരിച്ചയാളുടെ ബന്ധുക്കളെ മാത്രം അകത്തു കയറ്റി സംസ്‍കാരം നടത്തുകയായിരുന്നു.
Post Your Comments