
കൊച്ചി: ബിജെപിയോട് അടുക്കാനൊരുങ്ങി യാക്കോബായ സഭ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകുന്നത് സഭ പരിഗണിക്കുന്നു. ഇന്നലെ ചേർന്ന സഭ വർക്കിങ് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്തു. ഇന്ന് ചേരുന്ന സഭ സിനഡും ഇക്കാര്യം ചർച്ച ചെയ്യും.
എന്നാൽ സഭ തർക്ക പരിഹാരത്തിന് കേന്ദ്ര സർക്കാർ പിന്തുണ അനിവാര്യമാണെന്നും ആ സാഹചര്യത്തിൽ ബിജെപിയെ പിന്തുണക്കണമെന്നുമാണ് യോഗങ്ങളിൽ ഒരു വിഭാഗം മുന്നോട്ട് വെക്കുന്ന നിർദ്ദേശം. അന്തിമ തീരുമാനം അടുത്ത ദിവസത്തെ സഭ മാനേജിങ് കമ്മിറ്റിയിലുണ്ടായേക്കും.
Post Your Comments