Latest NewsInternational

പിഞ്ചു മകൾക്ക് ദിവസവും വയാഗ്ര കൊടുത്ത പിതാവ് : കാര്യങ്ങളറിഞ്ഞാൽ അമ്പരക്കും

ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള മരുന്നായ വയാഗ്രയെ കുറിച്ച് കേൾക്കാത്തവർ ഇല്ല. എന്നാൽ വയാഗ്ര ദിവസവും പിഞ്ചു മകൾക്ക് നൽകിയ ഒരു പിതാവിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല. സ്വന്തം മകളുടെ ജീവൻ നിലനിർത്താനായാണ് ഈ പിതാവ് മകൾക്ക് വയാഗ്ര നൽകിയത്. അതും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം. ആനി നില്‍സണ്‍, ജെയേഡ് ഫൗളെര്‍ എന്നിവര്‍ തങ്ങളുടെ മകൾ ജനിച്ചപ്പോൾ വളരെയധികം സന്തോഷിച്ചവരാണ്. ജനിച്ചപ്പോള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്ന കുഞ്ഞിന് ഒരു ദിവസം അസുഖം വന്നു.

പ്രത്യേക കാരണങ്ങളില്ലാതെ ഈ കുഞ്ഞ് ഛര്‍ദ്ദിച്ചു തുടങ്ങി. മുഖമാകെ നീരു വന്നു വീര്‍ത്തും. അച്ഛനമ്മമാരെ ഭയപ്പെടുത്തിയ അവസ്ഥ.കുഞ്ഞിനേയും കൊണ്ടു ആശുപത്രിയിലെത്തിപ്പോള്‍ വിദഗ്ധ പരിശോധനകള്‍ക്കു ശേഷം ലിംഫാറ്റിക്ക് കട്ട് (വെയിനില്‍ ബ്ലോക്ക്) എന്ന അവസ്ഥയാണ് ഈ കുഞ്ഞിനെന്നു തിരിച്ചറിഞ്ഞു. വളരെ അസാധാരണമായ അവസ്ഥ. ഇതു കൊണ്ട് ലിംഫ് നോഡിലെ ഫ്‌ളൂയിഡ് കുഞ്ഞിന്റെ ശരീരത്തിലാകെ പരക്കുകയാണ് ചെയ്യുന്നത്. ഇതാണ് കുഞ്ഞിന്റെ രോഗാവസ്ഥയ്ക്കു കാരണമായതും.

ഈ അവസ്ഥ ഇന്‍ഡസ്‌റ്റൈനല്‍ ലിംഫാജികേഷ്യ എന്ന അവസ്ഥയ്ക്കു കാരണമാകുന്നു. ഇതു കാരണം ലിംഫ് ദ്രാവകം കുടലില്‍ അടിഞ്ഞു കൂടുന്നു.ഈ രോഗത്തിനുള്ള പ്രതിവിധിയായി ഡോക്ടര്‍മാര്‍ കുഞ്ഞിന് വയാഗ്ര നല്‍കി. ഇതിലെ സില്‍ഡെനാഫില്‍ എന്ന ഘടകമാണ് ഈ രോഗത്തിനു പ്രതിവിധിയാകുന്നത്. ഇതെത്തുടര്‍ന്ന് ദിവസവും കുഞ്ഞിന്റെ അച്ഛന്‍ ദിവസവും രണ്ടു വീതം വയാഗ്ര കുഞ്ഞിനു നല്‍കിയാണ് കുഞ്ഞിനെ ഈ അവസ്ഥയില്‍ നിന്നും രക്ഷപ്പെടുത്തിയത്. 

ഡോക്ടര്‍മാര്‍ തന്നെയാണ് ഈ ചികിത്സ നിര്‍ദേശിച്ചതും.ഇവിടെ ഈ പിഞ്ചുജീവന്‍ രക്ഷിച്ചത് വയാഗ്രയാണ്. വയാഗ്ര ഉദ്ധാരണത്തിനു മാത്രമല്ല മറ്റു പല കരണങ്ങൾക്കും ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button