വിവാഹ രാത്രി എന്നും ഓർമ്മിക്കാനായി സുഹൃത്തുക്കൾ ഒപ്പിച്ച പണി മൂലം യുവാവ് ആശുപത്രിയിൽ. ഉദ്ധാരണ കുറവ് ചികിൽസിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വയാഗ്ര അമിത ഡോസിൽ കഴിച്ച യുവാവ് ആണ് ചികിത്സയിലുള്ളത്. ഉത്തർ പ്രദേശിലെ റയഗ്രാഡിൽ അടുത്തിടെ വിവാഹം ചെയ്ത യുവാവാണ് സുഹ്യത്തുക്കളുടെ ഉപേദശ പ്രകാരം വയാഗ്ര കഴിച്ചത്. സാധാരണ കഴിക്കേണ്ടതിലും നാലിരട്ടിയാണ് ഇയാൾ കഴിച്ചത്.
പ്രയാഗ് രാജിലാണ് സംഭവം.മാസങ്ങള്‍ക്ക് മുന്‍പായിരുന്നു യുവാവിന്റെ വിവാഹം. സുഹൃത്തുക്കളുടെ ഉപദേശപ്രകാരമാണ് യുവാവ് വയാഗ്ര കഴിക്കാന്‍ തുടങ്ങിയത്. നിശ്ചിത അളവിനേക്കാള്‍ കൂടുതല്‍ കഴിച്ചതാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിത അളവിൽ കഴിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവിനെ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മരുന്ന് കഴിച്ചു ഇരുപത് ദിവസം കഴിഞ്ഞിട്ടും നിലക്കാത്ത ഉദ്ധാരണം ഉണ്ടായതിനെ തുടർന്നാണ് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ഈ സംഭവത്തിൽ അസ്വസ്ഥ ആയ ഭാര്യ യുവാവിനെ ഉപേക്ഷിച്ചു സ്വന്തം വീട്ടിലേക്ക് പോയി. യുവാവിനെ ലൈംഗിക ശേഷി നഷ്ടം ആയില്ല എങ്കിലും ലിംഗ ഭാഗത്തുള്ള തടിപ്പ് മാറ്റാൻ മാസങ്ങൾ എടുക്കും. ലിംഗം ഉദ്ധരിച്ച നിലയിൽ തുടരുന്നത് കൊണ്ട് തന്നെ ഇറുകിയ വസ്ത്രം ധരിക്കേണ്ടി വരുമെന്നായിരുന്നു റിപ്പോർട്ടുകൾ.
Post Your Comments