Latest NewsIndiaNews

വയാഗ്ര അമിതമായി കഴിച്ചു, ആഴ്ചകൾ കഴിഞ്ഞിട്ടും ജനനേന്ദ്രിയം സാധാരണ നിലയിലായില്ല: നവവരൻ ആശുപത്രിയിൽ

അമിത അളവിൽ വയാഗ്ര കഴിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി: ഇനി ഒരിക്കലും സാധാരണ നിലയിലാകില്ല, ഇറുകിയ വസ്ത്രം ധരിക്കുക എന്നതു മാത്രമാണ് മാര്‍ഗമെന്ന് ഡോക്ടർമാർ

ലഖ്നൗ: വയാഗ്ര അമിത അളവിൽ കഴിച്ച യുവാവ് ആശുപത്രിയിൽ. സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം ലൈംഗികസുഖം വര്‍ദ്ധിപ്പിക്കാനായാണ് ഇയാൾ വയാഗ്ര അമിത അളവിൽ കഴിച്ചത്. എന്നാൽ, വയാഗ്ര അധികം കഴിച്ചതിനാൽ ഉദ്ധാരണം അവസാനിക്കാത്ത സ്ഥിതി വരികയായിരുന്നു. അടുത്തിടെയാണ്‌ ഇയാളുടെ വിവാഹം കഴിഞ്ഞത്. ദാമ്പത്ത്യബന്ധം കൂടുതൽ ദൃഢമാകാൻ സുഹൃത്തുക്കൾ പറഞ്ഞ് കൊടുത്ത മാർഗമായിരുന്നു വയാഗ്ര കഴിക്കുക എന്നത്. എന്നാൽ, ഇത് ഇയാളുടെ വിവാഹജീവിതം താറുമാറാക്കുകയാണ് ചെയ്തിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം നടന്നത്.

ഡോക്‌ടറുടെ നിർദേശം കൂടാതെയായിരുന്നു യുവാവ് വയാഗ്ര കഴിച്ചത്. സാധാരണ ഗതിയിൽ 50 മില്ലി ഗ്രാമാണ് ഡോക്ടര്‍മാര്‍ ശുപാർശ ചെയ്യാറുള്ളത്. ഇതിന്റെ നാലിരട്ടിയായിരുന്നു യുവാവ് ദിവസവും കഴിച്ചുകൊണ്ടിരുന്നത്. ഇതോടെ ഇയാളുടെ ഉദ്ധരിച്ച ലിംഗം 20 ദിവസം പിന്നിട്ടിട്ടും സാധാരണ നിലയിൽ എത്താതെ വന്നു. ദിവസവും ഇതുതന്നെയായിരുന്നു അവസ്ഥ. ഇതോടെ, ഭാര്യ ഇയാളെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി. വീട്ടുകാർ സംസാരിച്ച് യുവതി തിരിച്ചെത്തിയെങ്കിലും ഭർത്താവിനെ ആശുപത്രിയിലാക്കിയ ശേഷം വീണ്ടും തിരികെ പോയി.

അമിതമായ അളവിൽ മരുന്ന് ഉള്ളിൽ ചെന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. യുവാവിന്റെ പ്രശ്നം പരിഹരിക്കാനായി ഇയാളെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എന്നാൽ ഇനിയൊരിക്കലും യുവാവിന്‍റെ ലിംഗം സാധാരണ നിലയിലേയ്ക്ക് തിരിച്ചെത്തില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് മറച്ചു വെക്കാനായി ഇറുകിയ വസ്ത്രം ധരിക്കുക എന്നതു മാത്രമാണ് മാര്‍ഗം. കുട്ടികൾ ഉണ്ടാകുന്നതിന് ഇത് തടസ്സമല്ലെന്നും പറയുന്നു. ഡോക്ടറുടെ നിർദേശം അനുസരിച്ചാകണം വയാഗ്ര ഉപയോഗിക്കേണ്ടത് എന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button