
ലിങ്കൺഷെയർ: കോവിഡ് ബാധിതയായി കോമയിലായിരുന്ന യുവതിക്ക് 45 ദിവസങ്ങൾക്ക് ശേഷം പുനർജ്ജന്മം. കോമയിൽ നിന്നും യുവതിയെ തിരിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് വയാഗ്രയുടെ സഹായത്തോടെയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. യുകെയിലെ ലിങ്കൺഷെയറിലാണ് സംഭവം. മോണിക്ക ആൽമെയ്ഡ എന്ന യുവതിക്കാണ് രണ്ടാം ജന്മം.
ഒക്ടോബർ 31 -ന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട മോണിക്കയെ നവംബർ 9 -ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ഇവരുടെ അവസ്ഥ വളരെ മോശമായതിനെ തുടർന്ന് നവംബർ 16 -ന് അവരെ ഇൻഡ്യൂസ്ഡ് കോമയിൽ പ്രവേശിപ്പിക്കേണ്ടതായി വന്നു. വെന്റിലേറ്ററിന്റെ സപ്പോർട്ടോടെ ദിവസങ്ങളോളം കിടന്നിട്ടും യുവതിയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമൊന്നുമുണ്ടായില്ല. ഒരാഴ്ച കൂടി കാത്ത ശേഷം വെന്റിലേറ്റർ സപ്പോർട്ട് പിൻവലിച്ച് മോണിക്കയെ മരണത്തിനു വിട്ടുകൊടുക്കാൻ ആയിരുന്നു ആശുപത്രി അധികൃതരുടെ തീരുമാനം.
Also Read:ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയില്‍
ഇതിനിടയിലാണ് ഒരു ഡോക്ടർ പരീക്ഷണാടിസ്ഥാനത്തിൽ മോണിക്കയ്ക്ക് വയാഗ്ര നൽകിയാലോ എന്ന നിർദേശം മുന്നോട്ട് വെയ്ക്കുന്നത്. അങ്ങനെ, ഡോക്ടർമാർ മോണിക്ക്യ്ക്ക് ഒരു ലാർജ് ഡോസ് വയാഗ്ര നൽകുകയും ഇത് വളരെ പെട്ടന്ന് തന്നെ അവരുടെ ശരീരത്തിൽ പ്രവർത്തിച്ച് പോസിറ്റിവ് ആയ മാറ്റം ഉണ്ടാക്കുകയും ചെയ്തു. പുരുഷന്മാരിൽ ഉദ്ധാരണശേഷിക്കുറവ് പരിഹരിക്കാൻ വേണ്ടി ആഗോള തലത്തിൽ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന വയാഗ്ര എന്ന മരുന്ന്, രക്തക്കുഴലിന്റെ ആന്തരിക പ്രതലങ്ങളെ സ്വാധീനിച്ച് രക്തയോട്ടം മെച്ചപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ഈ മരുന്ന് മോണിക്കയ്ക്ക് കൂടിയ ഡോസിൽ നൽകിയതോടെ അവരുടെ നില പെട്ടെന്ന് മെച്ചപ്പെടുകയായിരുന്നു.
ആസ്ത്മാ രോഗിയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ മോണിക്ക തിരികെ ജീവിതത്തിലേക്ക് വന്നതിന്റെ സന്തോഷത്തിലാണ്. മയക്കം വിട്ടുണർന്ന മോണിക്കയ്ക്ക് തന്നെ രക്ഷിച്ച മരുന്നിന്റെ പേര് കേട്ടപ്പോൾ ചിരി അടക്കാനായില്ല. ക്രിസ്മസ് അത്ഭുതം എന്നാണു അവർ തന്റെ ‘പുനർജന്മത്തെ’ നോക്കി കാണുന്നത്.
Post Your Comments