ലൈംഗികമായ ബലഹീനതകള്‍ കാരണം ദാമ്പത്യ ജീവിതം തകരുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങളിൽ നേടാൻ പുരുഷന്മാർക്കുള്ള മരുന്നാണ് വയാഗ്ര. പുരുഷന്മാരിലെ ഉദ്ധാരണശേഷിക്കുറവും ലൈംഗിക ബലഹീനതയും പരിഹരിക്കുന്നതിനായാണ് വയാഗ്ര ഉപയോഗിക്കുന്നത്. എന്നാൽ, ഏതുനേരത്തും ആര്‍ക്കും കഴിക്കാവുന്ന മരുന്നല്ല വയാഗ്ര.
read also: ഫേസ്‌ബുക്ക് പരിചയം: 14 കാരിക്കൊപ്പം ഒളിച്ചോടിയ 55 കാരനായ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ
വയാഗ്ര കഴിക്കാന്‍ പാടില്ലാത്ത ചില അവസരങ്ങളെക്കുറിച്ചു അറിയാം.
മദ്യപാനം അധികമായവര്‍ വയാഗ്ര കഴിച്ചാല്‍ ഫലം ലഭിക്കില്ല. അതുപോലെ തന്നെ ഹൃദയത്തിനോ തലച്ചോറിനോ വൃക്കകള്‍ക്കോ തകരാറുളളവരും അതിനു വേണ്ട മരുന്ന് കഴിക്കുന്നവരും വയാഗ്ര കഴിക്കരുത്. രക്തപരിശോധനയും ഇസിജി പരിശോധനയും നടത്തി കുഴപ്പമൊന്നുമില്ലെന്ന് ഹൃദ്രോഗവിദഗ്‌ധന്‍ ഉറപ്പു നല്‍കിയ ശേഷമേ വയാഗ്ര കഴിക്കാവൂ.
പുരുഷന്മാരെ പോലെ തന്നെ ചിലപ്പോള്‍ ലൈംഗികപ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കും ഉണ്ടാകാം. എന്നാൽ സ്ത്രീകൾ വയാഗ്ര കഴിക്കരുത്. പുരുഷന്മാരുടെ മാത്രം മരുന്നാണ് വയാഗ്ര.
എന്തെങ്കിലും തരത്തിലെ മാനസികപിരിമുറുക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ വയാഗ്ര കഴിക്കരുത്. അതുപോലെ ഏതെങ്കിലും അലർജി ഉള്ളവരും വയാഗ്ര ഉപയോഗിക്കുന്നത് ആപത്താണ്.
Post Your Comments