ഫനാനോ ഡി ഗ്രാഡര: ക്രിസ്മസിന് തന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്ന് വാക്ക് നൽകിയ ഭാര്യ അവസാനം കാലുമാറിയപ്പോൾ കലിപൂണ്ട 80 കാരൻ ഭാര്യയെ കുത്തിക്കൊന്നു. ഇറ്റാലിയന്‍ നഗരമായ ഫനാനോ ഡി ഗ്രാഡരയിലാണ് സംഭവം. വിറ്റോ കാന്‍ഗിനി എന്ന 80കാരനാണ് തന്റെ ഭാര്യയായ നതാലിയ കിറിചോക്കിനെ കൊലപ്പെടുത്തിയത്. ലൈംഗിക ബന്ധത്തിലേർപ്പെടാനായി ഇയാൾ വയാഗ്ര കഴിച്ചിട്ടാണ് എത്തിയത്. ഉദ്ധാരണത്തിനായി വയാഗ്ര കഴിച്ച് ലൈംഗിക ബന്ധത്തിന് തയ്യാറെടുത്ത് എത്തിയ തന്നെ ലൈംഗിക ബന്ധത്തിന് അനുവദിക്കാത്തതാണ് പ്രകോപന കാരണം എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
ഭാര്യ പറഞ്ഞ വാക്ക് പാലിച്ചില്ല എന്നതായിരുന്നു പ്രകോപനം. തന്നോടൊപ്പം കിടക്ക പങ്കിടാമെന്ന് ഭാര്യ വാഗ്ദാനം ചെയ്യുകയും എന്നാല്‍ പിന്നീട് അവര്‍ തീരുമാനം മാറ്റുകയും ചെയ്തു എന്നാണ് വൃദ്ധന്റെ മൊഴി. ഭാര്യ നൽകിയ ഉറപ്പിലാണ് താൻ വയാഗ്ര കഴിച്ചതെന്നും ഇയാൾ പറഞ്ഞു. ക്രിസ്മസ് ദിനത്തിലാണ് സംഭവം. ലൈംഗിക ബന്ധത്തിനുള്ള ഭാര്യയുടെ വിസമ്മതം ഒരു വലിയ വഴക്കിലേക്ക് നയിച്ചു. ഈ സമയത്ത് തന്റെ ഭാര്യ ബോസിനോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു എന്ന് താൻ ആരോപിക്കുകയും തുടര്‍ന്ന് ഭാര്യയെ കുത്തിയതായും മൊഴി നൽകിയതായി ദി ഡെയ്‌ലി മെയിൽ വാര്‍ത്താ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചോരയിൽ കുളിച്ച ഭാര്യയുടെ മൃതശരീരം ഉപേക്ഷിച്ച് ഇയാൾ പതിവുപോലെ പ്രഭാതഭക്ഷണവും കഴിച്ചു നായയുമായി രണ്ടു തവണ സവാരിയും നടത്തി. പിന്നീട് ഭാര്യയെ വിളിച്ച കൂട്ടുകാരികളോടാണ് ഇയാൾ സംഭവം പറഞ്ഞത്. കൂടാതെ ഭാര്യ ജോലി ചെയ്യുന്ന കട ഉടമ വിളിച്ചപ്പോൾ ഇനി ഭാര്യയെ കാണില്ല എന്നും ഇയാൾ പറഞ്ഞു. ഇതോടെ ഉടമ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് കിറി ചോക്കിന്റെ മൃതശരീരം കണ്ടെത്തിയത്.
Post Your Comments