Latest NewsIndia

സംവരണ ബിൽ: ചരിത്ര നിമിഷം, വോട്ടു ചെയ്ത എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി

ജാതി-മത ചിന്തകൾക്ക് അതീതമായി പാവപ്പെട്ടവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരം നൽകും.

ന്യൂഡൽഹി: പാർലമെന്റിൽ മുന്നോക്ക സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ച എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിൽ പാലമെന്റിൽ പാസായതിന് പിന്നാലെയാണ് പിന്തുണച്ചവർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.‘സബ്കാ സാത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ജാതി-മത ചിന്തകൾക്ക് അതീതമായി പാവപ്പെട്ടവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരം നൽകും. എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാൻ ബിൽ ഉപകരിക്കും.

ബിൽ പാസായത് രാജ്യത്തിന്റെ ചരിത്ര നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയിൽ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. സാമ്പത്തിക സംവരണ തീരുമാനത്തിനു നിയമസാധുതയുണ്ടെന്നു സാമൂഹികനീതി വകുപ്പ് മന്ത്രി തവർചന്ദ് ഗെലോട്ട് ലോകസഭയിൽ പറഞ്ഞു. തീരുമാനം സുപ്രീംകോടതി തള്ളില്ല. ഭരണഘടനാ ഭേദഗതി സുപ്രീംകോടതിക്കു തള്ളാനാകില്ല. 50 ശതമാനമെന്ന പരിധി ലംഘിക്കുന്നുവെന്നു പ്രശ്നമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ലോക്സഭയിൽ സംവരണ ബിൽ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക സംവരണം ലഭിക്കും. നിലവിലെ സംവരണത്തെ ഇതു ബാധിക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു. തവർചന്ദ് ഗെലോട്ടാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 15, 16 അനുഛേദത്തിൽ മാറ്റം വരുത്താനാണു നീക്കം. സാമ്പത്തിക നീതി ഉറപ്പാക്കുകയാണു സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ലോക്സഭയിൽ പറഞ്ഞു. അതേസമയം അണ്ണാ ഡിഎംകെ ലോക്സഭ ബഹിഷ്കരിച്ചു. ബിൽ ജെപിസിക്കു വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ‌ 323 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ മൂന്ന് പേർ എതിർത്തു. അണ്ണാ ഡിഎംകെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കോൺഗ്രസും സിപിഎമ്മും അനുകൂലമായി വോട്ട് ചെയ്തു. മുസ്ലീം ലീഗ് എതിർത്തു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും.മുന്നോക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കാന്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.

എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സംവരണം നല്‍കുക. ആകെ സംവരണം 50 ശതമാനത്തില്‍ നിന്നും 60 ശതമാനം ആക്കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button