ന്യൂ ഡൽഹി : സംവരണ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. ഇത് പ്രകാരം ജമ്മുകശ്മീരിൽ ടെ അന്താരാഷ്ട്ര അതിർത്തിയിൽ ഉളളവർക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റലി അറിയിച്ചു. എസ്സി, എസ്ടി വിഭാഗങ്ങൾക്ക് സംവരണം ഉറപ്പുവരുത്തുമെന്നതാണ് ഇതിൽ പ്രധാനം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി പാസാക്കിയ 10 ശതമാനം സംവരണവും ജമ്മു കശ്മീരിൽ നടപ്പിലാക്കും. ഇതിനായുള്ള പ്രത്യേക ഓർഡിനൻസ് ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 ലെ ഒരു വകുപ്പിൽ ഭേഭഗതി വരുത്തിയ ശേഷം പുതിയൊരു സംവരണ സംവിധാനം ഏർപ്പെടുത്താനാണ് കേന്ദ്ര മന്ത്രിസഭ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments