ന്യൂഡല്‍ഹി: മുന്നോക്കക്കാരിലെ സാമ്ബത്തിക സംവരണം 2019 -2020 അക്കാദമിക് വര്‍ഷം മുതല്‍ രാജ്യത്തെ സര്‍വ്വകലാശാലകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിലാക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. 10% സാമ്ബത്തിക സംവരണമാണ് ഏര്‍പ്പെടുത്തുകയെന്നും ജാവദേക്കര്‍ വ്യക്തമാക്കി.
നിലവിലെ സംവരണത്തെ ബാധിക്കാത്ത വിധമായിരിക്കും മേല്‍പ്പറഞ്ഞ സംവരണം ഏര്‍പ്പെടുത്തുകയെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ – സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ അഡ്മിഷന് ഇത് ബാധകമാവും. പദ്ധതി നടപ്പിലാക്കുന്നതിനായുളള നടപടിക്രമമെന്ന രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധിക സീറ്റുകള്‍ അനുവദിക്കുമെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി വ്യക്തമാക്കി
Post Your Comments