ന്യൂഡല്‍ഹി: മുന്നാക്കകാരിലെ പിന്നാക്ക കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുളള ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടേക്കും. കോണ്‍ഗ്രസ് നേതാവ് തെഹസീന്‍ പൂനെവാല, യൂത്ത് ഫോര്‍ ഇക്വാളിറ്റി എന്ന എന്‍ജിഒ എന്നിവര്‍ നല്കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇക്കാര്യത്തില്‍ 28നു തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതേസമയം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സംവരണങ്ങളുടെ പരിധി 50 ശതമാനത്തില്‍ കൂടരുതെന്ന ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ് പുതിയ ഭേദഗതിയെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വമായ തുല്യത കോഡ് വളച്ചൊടിക്കുന്നതാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
Post Your Comments