ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ പത്തുശതമാനം സാന്പത്തിക സംവരണം കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും. പേഴ്സണല്‍ മന്ത്രാലയമാണ് കേന്ദ്രസര്‍വീസിലും തസ്തികകളിലും സംവരണം നടപ്പാക്കി വിജ്ഞാപനമിറക്കിയത്.
സാന്പത്തിക സംവരണം നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളുമടങ്ങിയ വിശദമായ ഉത്തരവ് പ്രത്യേകമായി പുറത്തിറക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഭരണഘടനയുടെ 124-ാം ഭേദഗഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും ജനറല്‍ കാറ്റഗറിയില്‍ പത്തു ശതമാനം സാന്പത്തിക സംവരണം കൊണ്ടുവന്നത്. വാര്‍ഷിക വരുമാനം എട്ടു ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് സാന്പത്തിക സംവരണം ലഭിക്കുക.
Post Your Comments