റാഞ്ചി: മുന്നാക്ക സാമ്പത്തിക സംവരണം നടപ്പില്‍ വരുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സംവരണവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംവരണ ആനുകൂല്യം ചൊവ്വാഴ്ച മുതല്‍ നടപ്പാക്കിയതായി മുഖ്യമന്ത്രി രഘുബര്‍ദാസ് അറിയിച്ചു. മുന്നോക്കക്കാരിലെ പിന്നോക്കാര്‍ക്ക് പത്ത് ശതമാനം സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നടപടി.
ജനറല്‍ വിഭാഗത്തിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് തൊഴില്‍-വിദ്യാഭ്യാസ മേഖലകളില്‍ സംവരണം ഏര്‍പ്പെടുത്തിയത്. ഇത് പട്ടികജാതി പട്ടികവര്‍ഗ്ഗ ഒ ബി സി വിഭാഗക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 50 ശതമാനം സംവരണത്തിന് പുറമെയാണ്- രഘുബര്‍ദാസ് പറഞ്ഞു.
Post Your Comments