തിരുവനന്തപുരം: ഓഖിയുടെ പശ്ചാത്തലത്തില്‍ ബോട്ടുകളും കപ്പലുകളും ട്രാക്ക് ചെയ്യാന്‍ കേന്ദ്ര സഹായം തേടിയതായി ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. പുതിയ സംവിധാനം കൊണ്ടു വരുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാകും. ഓഖി പോലുള്ള അപ്രതീക്ഷിത ദുരിതങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ അത്യാവശ്യമാണ്.
കൂടാതെ കേരളത്തില്‍ കശുവണ്ടി ക്ഷാമമുള്ളതിനാല്‍ ഇറക്കുമതി ചുങ്കം കുറയ്ക്കാനും കയറ്റുമതിയ്ക്ക് ഇന്‍സെന്റീവ് വര്‍ധിപ്പിക്കാനും വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളിക്കുമേല്‍ ഏര്‍പ്പെടുത്തിയ റോഡ് സെസ് പിന്‍വലിക്കണമെന്നും ഇതുവരെ പിരിച്ച തുക തിരികെ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, വാണിജ്യമന്ത്രി സുരേഷ് പ്രഭു എന്നിവരുമായാണ് മേഴ്‌സിക്കുട്ടിയമ്മ കൂടിക്കാഴ്ച നടത്തിയത്.
Post Your Comments