Latest NewsNewsIndia

ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി: കേന്ദ്ര മന്ത്രിമാരുടെ ജമ്മുകശ്മീർ സന്ദർശനം ഇന്നും തുടരും

ജമ്മു: കാശ്മീരിൽ കേന്ദ്രമന്ത്രിമാരുടെ സന്ദർശനം ഇന്നും തുടരും. പത്തു കേന്ദ്രമന്ത്രിമാരാകും ഇന്ന് സംസ്ഥാനത്ത് എത്തി പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ തീരുമാനം വിശദീരിക്കുക. സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, വി മുരളീധരൻ തുടങ്ങിയവർ ജമ്മു മേഖലയിലെ വിവിധ ജില്ലകളിൽ എത്തും.

ജമ്മുകശ്മീരിൽ പ്രീപെയിഡ് മൊബൈൽ സേവനം പുനസ്ഥാപിക്കാൻ ഇന്നലെ അധികൃതർ തീരുമാനിച്ചിരുന്നു. കത്തുവയിലെ ബിലാവറിലാകും വി മുരളീധരൻ ജനങ്ങളെ കാണുക. മൊബൈൽ ഇൻറർനെറ്റ് പുനസ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും അനുവദിച്ച വെബ്സൈറ്റുകളിൽ വാർത്താ പോർട്ടലുകൾ ഉൾപ്പെടുത്തിയിട്ടില്ല.

അതേസമയം, പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് രാഹുല്‍ ഗാന്ധിയെ സംവാദത്തിന് അമിത് ഷാ വെല്ലുവിളിച്ചു. രാഹുല്‍ ആദ്യം നിയമഭേദഗതി മുഴുവന്‍ വായിക്കണം. എന്തെങ്കിലും പ്രശ്നം കണ്ടാല്‍ രാഹുലിനു സംവാദത്തിന് അവസരമൊരുക്കാം. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി രാഹുലുമായി സംവാദം നടത്തുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയുടെ രാജ്യവ്യാപക റാലിയായ ‘ജൻ ജാഗരൺ അഭിയാനിൽ’ കർണാടകയിലെ ഹുബ്ലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ALSO READ: പൗരത്വ ബിൽ: ആദ്യം നിയമഭേദഗതി മുഴുവന്‍ വായിക്കണം; രാഹുല്‍ ഗാന്ധിയെ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ

‘ഞാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നു, സി‌എ‌എ പൂർണ്ണമായും വായിക്കുക, അതില്‍ ഇന്ത്യൻ മുസ്‌ലിംകളുടെ പൗരത്വം കവർന്നെടുക്കുന്ന എന്തെങ്കിലും നിങ്ങൾ കണ്ടെത്തിയാൽ. പ്രഹ്ലാദ് ജോഷി നിങ്ങളുമായി ചർച്ച ചെയ്യാൻ തയാറാണ്.’ – അമിത് ഷാ പറഞ്ഞു. സി‌എ‌എ ദലിത് വിരുദ്ധ നിയമം എന്നു വിശേഷിപ്പിക്കുന്നവരെ രൂക്ഷമായി വിമർശിച്ച ഷാ, മുസ്‌ലിംകളുടെ പൗരത്വം കവർന്നെടുക്കുന്ന ഒരു ഉപാധിയും നിയമത്തിൽ ഇല്ലെന്നും കോൺഗ്രസും രാഹുൽ ഗാന്ധിയും ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button