KeralaLatest NewsNews

വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അംഗീകരിക്കാൻ രാജ്യസ്നേഹമുള്ള ആർക്കും കഴിയില്ലെന്ന് ഫിഷറീസ് മന്ത്രി  

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അംഗീകരിക്കാൻ രാജ്യസ്നേഹമുള്ള ആർക്കും കഴിയില്ലെന്ന് ഫിഷറീസ്മന്ത്രി വി. അബ്ദുറഹിമാൻ. സമരക്കാർക്ക് പിന്നിൽ ആരാണ്, അതിന് പ്രേരണ നൽകുന്നത് ആരാണ് എന്നതാണ് പ്രധാനം. സർക്കാരിന് താഴുന്നതിന് ഒരു പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്.

സമരക്കാരെ സമവായത്തിലെത്തിക്കാൻ ആവുന്നത്ര ശ്രമിച്ചു. തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടിൽ കൊണ്ട് പോകാനല്ല എന്നും അദ്ദേഹം പ്രതികരിച്ചു. വിഴിഞ്ഞം തുറമുഖ നി‍ർമാണത്തിന്റെ പ്രചാരണാ‍ർഥം വിഴിഞ്ഞം സീ പോർട്ട് കമ്പനി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

‘ഒരാഴ്ചയെങ്കിലും തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണം എന്ന് പറയുന്നത് സമരം അല്ല മറ്റെന്തോ ആണ്. തുറമുഖം എന്തായാലും വരും ഇത് സർക്കാരിന്റെ വാക്കാണ്.

ഒരു തൊഴിലാളിയുടെ പോലും ഒരിറ്റ് കണ്ണീർ വീഴാൻ സർക്കാർ സമ്മതിക്കില്ല, ഇത് എല്ലാവരും മനസിലാക്കണം. ഇതിലും വലിയ തടസങ്ങൾ മാറ്റിയിട്ടുണ്ട്. ഇച്ഛാശക്തിയുള്ള ഭരണകൂടം വന്നപ്പോഴാണ് ഗെയിൽ ദേശീയ പാത തടസങ്ങൾ മാറിയത്’- അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button