
ന്യൂഡല്‍ഹി: മനുഷ്യ ജീവനുകള്‍ പ്രധാനമെന്ന പോലെ രാജ്യത്തിന്റെ സമ്പദ്ഘടനയും പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെ കേന്ദ്രമന്ത്രിമാര്‍ ഓഫീസില്‍ തിരിച്ചെത്തി. വൈറസിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യുന്ന സംവിധാനം ഒരുമാസത്തോടടുക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.
പ്രകാശ് ജാവ്ദേക്കര്‍ ,ഡിവി സദാനന്ദ ഗൗഡ, അര്‍ജുന്‍ മുണ്ട, കിരണ്‍ റിജുജു, തുടങ്ങിയ മന്ത്രിമാര്‍ ഇന്ന് രാവിലെ തന്നെ അവരവരുടെ ഓഫീസുകളിലെത്തി. മന്ത്രിമാര്‍ ഓഫീസില്‍ എത്തിയതോടെ ഉദ്യോഗസ്ഥരോടും ഓഫീസ് ജീവനക്കാരോടും ജോലിക്കെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 50 ശതമാനം ജീവനക്കാരെ വെച്ച് ജോലി തുടങ്ങാനാണ് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
മുതിര്‍ന്ന ഉദ്യോഗസ്ഥരും കുറഞ്ഞ ജീവനക്കാരും മാത്രമാണ് ഇന്ന് മുതല്‍ ഓഫീസിലെത്തുക. എല്ലാ വിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചായിരിക്കും പ്രവര്‍ത്തനമെന്ന് യുവജന ക്ഷേമമന്ത്രി കിരണ്‍ റിജുജു പറഞ്ഞു.
Post Your Comments