ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ഉറപ്പിക്കാൻ പ്രചാരണത്തിന് എത്തുന്നത് പതിനാല് കേന്ദ്രമന്ത്രിമാർ. അടുത്ത ദിവസങ്ങളിൽ 100 റാലികൾ നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
ഹർഷവർദ്ധൻ, ഗജേന്ദ്ര സിംഗ്, സ്മൃതി ഇറാനി, എന്നിവർ അടുത്ത രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് നടത്തുന്ന വിവിധ റാലികളിൽ പങ്കെടുക്കും. ജനറൽ വി കെ സിംഗ് , പ്രഹ്ലാദ് പട്ടേൽ , ഹർദ്ദീപ് സിംഗ് പുരി ,ജിതേന്ദ്ര സിങ് ,സഞ്ജീവ് ബല്യാൻ ,ആർ കെ സിംഗ് ,കൈലാഷ് ചൗധരി ,പുരുഷോത്തം രൂപാല , രത്തൻ ലാൽ ഖട്ടാരിയ എന്നിവരും തുടർ ദിവസങ്ങളിൽ പ്രചാരണത്തിനെത്തും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉണ്ടാക്കിയ നേട്ടവും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറിന്റെ ജനപ്രീതിയും ബിജെപിയ്ക്ക് നേട്ടമാകും. 90 അംഗ നിയമസഭയിൽ 47 സീറ്റുകൾ നേടിയായിരുന്നു ബിജെപി 2014ൽ അധികാരത്തിലെത്തിയത്. ഒക്ടോബര്‍ 21നാണ് ഹരിയാനില്‍ തെരഞ്ഞെടുപ്പ് നടക്കുക. മീനാക്ഷി ലേഖി, സാംബിത് പത്ര, വിജയ് ഗോയൽ, സയ്യിദ്, ഷഹനവാസ് ഹുസൈൻ എന്നിവരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റാലികളെ അഭിസംബോധന ചെയ്തിരുന്നു
Post Your Comments