Latest NewsIndia

ജന്‍ധന്‍ അക്കൗണ്ടിലെ നിക്ഷേപം എണ്‍പത്തയ്യായിരം കോടി: 3,500 കോടിയുടെ ബിനാമി സ്വത്തുകള്‍ കണ്ടുകെട്ടി; 2018ലെ നേട്ടങ്ങള്‍ ഇങ്ങനെ

പെണ്‍കുട്ടികള്‍ക്കുള്ള സുകന്യ സമൃദ്ധിയോജനയില്‍ 1.39 കോടി അക്കൗണ്ടുകള്‍ ചേര്‍ന്നു

ഡല്‍ഹി: ബിനാമി സ്വത്തുക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതായും 900 കേസുകളിലായി 3,500 കോടിയിലധികം രൂപയുടെ ബിനാമി സ്വത്തുകള്‍ കണ്ടുകെട്ടിയതായും കേന്ദ്ര ധനമന്ത്രാലയം. പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് 33.4 കോടിയിലെത്തി. 2018 ഡിസംബര്‍ 17 വരെയുള്ള കണക്ക് പ്രകാരം ഈ അക്കൗണ്ടുകളിലുള്ള നിക്ഷേപം 85,494.69 കോടി രൂപയായി വര്‍ദ്ധിച്ചു. 2018ലെ മന്ത്രാലയത്തിന്റെ മറ്റ് പ്രധാന നേട്ടങ്ങള്‍ ഇവയാണ്.പുതിയ ബിനാമി കൈമാറ്റ വിവര ബോധിപ്പിക്കല്‍ പാരിതോഷിക പദ്ധതി-2018 നടപ്പാക്കി. പ്രധാനമന്ത്രി വയോ വന്ദന്‍ യോജന 2020 മാര്‍ച്ച് വരെ നീട്ടി.

പെണ്‍കുട്ടികള്‍ക്കുള്ള സുകന്യ സമൃദ്ധിയോജനയില്‍ 1.39 കോടി അക്കൗണ്ടുകള്‍ ചേര്‍ന്നു. 25,979.62 കോടി രൂപ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി. അടല്‍ പെന്‍ഷന്‍ യോജന 1.24 കോടി കടന്നു. 27ലക്ഷത്തിലധികം പുതിയ വരിക്കാര്‍ ചേര്‍ന്നു. 2018 ഒക്‌ടോബര്‍ 31 വരെ പ്രധാനമന്ത്രി സുരക്ഷാ ബീമായോജനയിലും ജീവന്‍ ജ്യോതി ബീമാ യോജനയിലും കൂടി 14.27 കോടി അംഗങ്ങള്‍.ആദായനികുതി പിരിവില്‍ 20.2% വര്‍ദ്ധന. കാര്‍ഷിക വായ്പ 2015-16ലെ 9,15,509.92 കോടി രൂപയില്‍ നിന്നും 2017-18ല്‍ 11,68,502.84 കോടി രൂപയായി വര്‍ദ്ധിച്ചു.

ഓഹരി വില്‍പ്പനയിലൂടെ 80,000 കോടി രൂപ കൈവരിക്കാന്‍ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നിടത്ത് 2018 ഡിസംബര്‍ 11 വരെ 34,005.05 കോടി രൂപ നേടി.കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിനുള്ള നടപടികളുടെ ഭാഗമായി ”ഇന്‍കംടാക്‌സ് ഇന്‍ഫോര്‍മെന്റ്‌സ് റിവാര്‍ഡ് സ്‌കീം 2018” നടപ്പാക്കി. സാമ്പത്തിക തട്ടിപ്പ് നടത്തി നാടുവിട്ടവര്‍ക്കെതിരെയുള്ള ഫ്യജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡര്‍ നിയമം നടപ്പില്‍ വന്നു. 100 കോടി രൂപയിലേറെയുള്ള തട്ടിപ്പുകള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരും.സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 59 മിനിട്ടില്‍ വായ്പാപദ്ധതി.

കമ്പനി നിയമപ്രകാരമുള്ള ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഓര്‍ഡിനന്‍സ്. ഫാര്‍മാ എം.എസ്.എം.കള്‍ക്ക് ക്ലസ്റ്റര്‍ രൂപീകരണം. ഇതിന് വേണ്ടതില്‍ 70% ചെലവ് കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും.28 സംസ്ഥാനങ്ങളില്‍ നിന്ന് വികസനം കാംക്ഷിക്കുന്ന 115 ജില്ലകള്‍ കണ്ടെത്തി, 15,000ല്‍ പരം യുവാക്കളുടെ സമീപത്തെത്തി. സാമ്പത്തികാശ്ലേഷണത്തിന്റെ ഭാഗമായി ജന്‍ ധന്‍ ദര്‍ശക് ആപ്പ് ധനമന്ത്രാലയം കൊണ്ടുവന്നു.

2018-19 വര്‍ഷത്തേക്ക് ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ ഉയര്‍ത്തി. ഡിജിറ്റല്‍ ഇടപാടുകളുടെ അളവ് വര്‍ദ്ധിപ്പിച്ച് പൊതു സാമ്പത്തിക പരിപാലന സംവിധാനങ്ങള്‍ ചരിത്രപരമായ നേട്ടം കൈവരിച്ചു. ധനമന്ത്രാലയത്തിന്റെ കണക്കുകൾ ഇങ്ങനെ പോകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button