ആഗോള തലത്തിൽ വിവിധ രാജ്യങ്ങൾ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇന്ത്യ മുന്നേറ്റം കൈവരിക്കുമെന്ന് ധനമന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7 ശതമാനം വളർച്ചയാണ് കൈവരിക്കുക. കൂടാതെ, രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം മൊത്ത വിലക്കയറ്റത്തിന് അനുസൃതമായി 25 മാസത്തെ താഴ്ന്ന നിലയിൽ എത്തുമെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 4.4 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വിവിധ മേഖലകൾ നേട്ടം കൈവരിച്ചതിനാൽ നാലാം പാദത്തിലും വളർച്ച നിലനിർത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഉയർന്ന സേവന കയറ്റുമതി, എണ്ണവിലയിലെ മിതത്വം, ഇറക്കുമതി- ഉപഭോഗ ആവശ്യകതയിലെ ഇടിവ് തുടങ്ങിയവ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്ന പ്രധാന ഘടകങ്ങളാണ്. രാജ്യത്ത് ഇറക്കുമതി കുറയ്ക്കാൻ സാധിക്കുന്നതോടെ കറന്റ് അക്കൗണ്ട് കമ്മി 2023-24 സാമ്പത്തിക വർഷത്തിൽ ആനുപാതികമായി കുറയുമെന്നാണ് സൂചന. ഇത് രൂപയ്ക്ക് ബലം നൽകാൻ സഹായിക്കുന്നതാണ്. നിലവിൽ, ഫെഡ് റിസർവ് റിസർവ് പലിശ നിരക്ക് ഉയർത്തുന്നുണ്ട്. ഇത് ആഗോള വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചേക്കാമെങ്കിലും ഇന്ത്യയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.
Also Read: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം: ആളുകൾ വീട് വിട്ട് പുറത്തേക്ക് ഓടി, ഉറവിടം അഫ്ഗാനിസ്ഥാൻ
Post Your Comments