Latest NewsNewsIndiaBusiness

സാമ്പത്തിക രംഗത്ത് വൻ ശക്തിയാകാൻ ഇന്ത്യ, അവലോകന റിപ്പോർട്ട് പുറത്തുവിട്ട് ധനമന്ത്രാലയം

നടപ്പ് സാമ്പത്തിക വർഷം രാജ്യം 6.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ

വിപണി ഘടകങ്ങൾ അനുകൂലമായി മാറിയതോടെ സാമ്പത്തിക രംഗത്ത് വൻ വളർച്ച കൈവരിക്കാൻ ഒരുങ്ങി ഇന്ത്യ. മെച്ചപ്പെട്ട കോർപ്പറേറ്റ് പ്രോഫിറ്റ്, സ്വകാര്യ മൂലധന രൂപീകരണം, ബാങ്ക് വായ്പ വളർച്ച എന്നിവ അനുകൂലമായി മാറിയതോടെ നടപ്പ് സാമ്പത്തിക വർഷം രാജ്യം 6.5 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. വിവിധ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തി ധനമന്ത്രാലയം തയ്യാറാക്കിയ അവലോകന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 7.8 ശതമാനം വളർച്ചയാണ് രാജ്യം കൈവരിച്ചത്. ആഭ്യന്തര ഡിമാൻഡ്, ഉപഭോഗം, നിക്ഷേപം എന്നിവയുടെ പിൻബലത്തിലാണ് ഈ മുന്നേറ്റം.

ആഗോള തലത്തിലെ ക്രൂഡോയിൽ വില വർദ്ധനവ്, മൺസൂൺ കുറവ് തുടങ്ങിയ അപകട സാധ്യതകൾക്കിടയിലും രാജ്യത്തിന് വലിയ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഏതാനും മാസങ്ങളായി ആഗോള വിപണിയിൽ ക്രൂഡോയിൽ വില ക്രമാതീതമായാണ് ഉയർന്നത്. കൂടാതെ, ഓഗസ്റ്റ് മാസം മൺസൂൺ മഴയുടെ തോത് ഗണ്യമായി കുറഞ്ഞത് ഖാരിഫ്, റാബി വിളകൾക്ക് തിരിച്ചടിയായിരുന്നു. ഈ ഘടകങ്ങൾ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും, മൂലധന ചെലവുകളിൽ സർക്കാർ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. ഇത് ആഭ്യന്തര നിക്ഷേപങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്.

Also Read: ഭഗവാൻ ശ്രീ കൃഷ്ണന്‍ ഭാരതത്തിൽ ജീവിച്ചിരുന്നുവെന്നതിന് പത്ത് ജീവിക്കുന്ന തെളിവുകള്‍

കേന്ദ്രസർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളും, നടപടികളും സംസ്ഥാനങ്ങളുടെ മൂലധന ചെലവ് വർദ്ധിപ്പിക്കാൻ സഹയകമായിട്ടുണ്ട്. സേവന കയറ്റുമതി മികച്ച പ്രകടനം കാഴ്ചവച്ചതിനെ തുടർന്ന് ജിഡിപി വളർച്ചയിൽ അറ്റ കയറ്റുമതിയുടെ സംഭാവന മികച്ച രീതിയിലാണ് ഉയർന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കുകളും രാജ്യത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button