Latest NewsIndiaNews

രാജ്യം തിരിച്ചുവരവിന്റെ പാതയില്‍: ചെലവുചുരുക്കല്‍ നടപടി പിന്‍വലിച്ച്‌ ധനമന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പാക്കിയ ചെലവുചുരുക്കല്‍ നടപടി പിന്‍വലിച്ച് ധനമന്ത്രാലയം. വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ചെലവുചുരുക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. സമ്പത്ത് വ്യവസ്ഥ പഴയ സ്ഥിതിയിലേക്ക് മടങ്ങിവരുന്ന പശ്ചാത്തലത്തിലാണ് നടപടി.

200 കോടി രൂപക്ക് മുകളിലുള്ള ചെലവുകള്‍ക്ക് 2017ല്‍ പുറത്തിറക്കിയിരിക്കുന്ന മാര്‍ഗരേഖ അനുസരിച്ച്‌ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ ജൂണ്‍ മാസത്തിലാണ് ധനമന്ത്രാലയം ചെലവുചുരുക്കല്‍ നടപടി പ്രഖ്യാപിച്ചത്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ബജറ്റ് എസ്റ്റിമേറ്റിന്റെ 20 ശതമാനത്തിന് അകത്ത് നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് അന്ന് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതാണ് പിന്‍വലിച്ചത്.

പതിവുപോലെ മാസംതോറും ചെലവഴിക്കാന്‍ അനുവദിച്ച ഫണ്ട് ഉപയോഗിക്കാന്‍ വിവിധ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ധനമന്ത്രാലയം അനുമതി നല്‍കി. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button