Latest NewsNewsIndiaBusiness

ഇറക്കുമതി- കയറ്റുമതി വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിക്കുന്നത് കുറ്റകരം, കൂടുതൽ വിവരങ്ങൾ അറിയാം

അനധികൃതമായി കയറ്റുമതി, ഇറക്കുമതി വിവരങ്ങൾ പുറത്തുവിട്ടത് ശ്രദ്ധയിൽപ്പെട്ടാൽ ആറുമാസം തടവോ 50,000 രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും

രാജ്യത്ത് ഇറക്കുമതി, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിക്കുന്നതിനെതിരെ കേന്ദ്ര നടപടി. അനധികൃതമായി പുറത്തുവിടുന്ന ഇത്തരം വിവരങ്ങൾ കോമ്പൗണ്ടബിൾ കുറ്റമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 135എഎ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ കൂട്ടിച്ചേർത്തോടെ നിയമ നടപടികൾക്ക് കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്.

നിലവിൽ, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് വിജ്ഞാപനം അനുസരിച്ച് രാജ്യത്തെ കയറ്റുമതി, ഇറക്കുമതി വിവരങ്ങൾ അനധികൃതമായി പുറത്തുവിടുന്നത് കുറ്റകരമാണ്. പുതുതായി സെക്ഷൻ 135എഎ ഉൾപ്പെടുത്തിയതിനാൽ ഈ വകുപ്പ് പ്രകാരം, അനധികൃതമായി കയറ്റുമതി, ഇറക്കുമതി വിവരങ്ങൾ പുറത്തുവിട്ടത് ശ്രദ്ധയിൽപ്പെട്ടാൽ ആറുമാസം തടവോ 50,000 രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കും. കൂടാതെ, സാഹചര്യത്തിനനുസൃതമായി രണ്ട് ശിക്ഷകളും നേരിടേണ്ടി വന്നേക്കാം. ആദ്യ കുറ്റത്തിന് കോമ്പൗണ്ടിംഗ് ചാർജായി ഒരു ലക്ഷം രൂപയാണ് ഈടാക്കുക.

Also Read: ബ്രഡും പിസയും കഴിയ്ക്കുന്നവര്‍ അറിയാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button