തിരുവനന്തപുരം വര്‍ക്കല സിഎച്ച്എംഎം കോളേജ് ക്യാമ്പസിലെ അല്‍ഖ്വയ്ദ സാന്നിധ്യത്തെ കുറിച്ച് സംസ്ഥാന പോലിസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജുവാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. എഡിജിപി മനോജ് എബ്രഹാമിനായിരിക്കും അന്വേഷണ ചുമതലയെന്നും ഡിജിപി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഐഎസ് ബന്ധം ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുക. ഏറെ ഗൗരവത്തോടെയാണ് വിഷയം കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്നത്. വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയിരുന്നു. കോളേജിലെ വിദ്യാര്‍ത്ഥികള്‍ അല്‍ ഖ്വയ്ദ പോലെയുള്ള ഭീകര വാദികളെ പോലെ വേഷം ധരിച്ചുകൊണ്ട് കോളേജില്‍ എത്തിയത്. അല്‍ ഖ്വായ്ദയുടെ പതാകയും ഇവര്‍ ഉയര്‍ത്തി.
read also: തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികളുടെ പ്രകടനം
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് പരസ്യമായി നടന്ന സംഭവത്തില്‍ പോലിസ് അന്വേഷണം നടത്താതത് വിവാദമായിട്ടുണ്ട്. പരാതി ലഭിച്ചിട്ടും കോളേജ് മാനേജ്മന്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതും പ്രശ്നം രുരുതരമാക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് പോലിസും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഐഎസ് സ്വാധീനം നിരന്തരം പുറത്തു വന്നിരുന്നു. എന്നാല്‍ തലസ്ഥാന നഗരിയിലെ ഭീകരസംഘടനകളുടെ സാന്നിധ്യം ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
Post Your Comments